
ന്യൂഡൽഹി: പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി എംസിഎൽആർ അധിഷ്ഠിത വായ്പാനിരക്ക് വർധിപ്പിച്ചു. പലിശനിരക്കിൽ അഞ്ചുബേസിക് പോയിന്റിന്റെ വർധനയാണ് വരുത്തിയത്. ഹ്രസ്വകാല വായ്പയുടെ നിരക്കാണ് വർധിപ്പിച്ചത്. ഇതോടെ എംസിഎൽആർ പലിശനിരക്ക് 9.20 ശതമാനം മുതൽ 9.50 ശതമാനം വരെയുള്ള പരിധിയിലേക്ക് ഉയർന്നു.
പലിശനിരക്ക് വർധിപ്പിച്ചതോടെ ഓവർനൈറ്റ് എംസിഎൽആർ 9.15 ശതമാനത്തിൽ നിന്ന് 9.20 ശതമാനമായി ഉയർന്നു. ഒരു മാസം, മൂന്ന് മാസം, ആറുമാസം, ഒരു വർഷം, രണ്ടുവർഷം, മൂന്ന് വർഷം എന്നിങ്ങനെ വിവിധ കാലയളവിലുള്ള വായ്പകളുടെ എംസിഎൽആർ നിരക്ക് യഥാക്രമം 9.20 ശതമാനം, 9.30 ശതമാനം, 9.45 ശതമാനം, 9.45 ശതമാനം, 9.50 ശതമാനം എന്നിങ്ങനെയാണ്. ഓവർനൈറ്റ് എംസിഎൽആറിന്റെ പലിശനിരക്ക് മാത്രമാണ് ബാങ്ക് വർധിപ്പിച്ചത്.
ഒട്ടുമിക്ക ഉപഭോക്തൃ വായ്പകളും ഒരു വർഷം എംസിഎൽആറുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇതാണ് 9.45 ശതമാനമായി ഉയർന്നത്. ഒരു ധനകാര്യ സ്ഥാപനം ചുമത്തുന്ന ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് എംസിഎൽആർ.