ഹോസ്വാ ബെയ്ഹൂ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി; മന്ത്രിസഭാ പ്രഖ്യാപനം ഉടൻ

  • world
  • December 14, 2024

പാരിസ്: ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഹോസ്വാ ബെയ്ഹൂവിനെ (73) പ്രഖ്യാപിച്ചു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോയാണ് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയായിരുന്ന മൈക്കൽ ബാർനിയർ അവിശ്വാസപ്രമേയത്തിൽ പുറത്തായി ഒൻപതു ദിവസത്തിനുള്ളിലാണ് ബെയ്ഹൂവിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. ഈ വർഷം തന്നെ ഫ്രാൻസിന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് മിതവാദി നേതാവായ ബെ‌യ്ഹൂ. കഴിഞ്ഞ ആറു മാസത്തിനിടെ നേരിടുന്ന രണ്ടാമത്തെ രാഷ്ട്രീയ പ്രതിസന്ധിയെ മറിക‍ടക്കാനാണ് മക്രോ ബെയ്ഹൂവിനെ നിയമിച്ചത്. ഏതാനും ദിവസത്തിനുള്ളിൽ പുതിയ മന്ത്രിസഭാ പ്രഖ്യാപനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇമ്മാനുവൽ മക്രോ നയിക്കുന്ന ഭരണമുന്നണിയിൽ 2017 മുതൽ സഖ്യകക്ഷിയായ മൊഡെം പാർട്ടിയുടെ സ്ഥാപകനാണ് ബെയ്ഹൂ. ഫ്രഞ്ച് ‌പ്രസിഡന്റ് സ്ഥാനത്തേക്കു മൂന്നു തവണ മൽസരിച്ചിട്ടുണ്ട്. ഫ്രാൻസിന്റെ തെക്കുപടിഞ്ഞാറൻ നഗരമായ പോയിലെ മേയറായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ബെയ്ഹൂ 2017 ൽ നീതിന്യായവകുപ്പു മന്ത്രിയായെങ്കിലും അഴിമതിയാരോപണത്തെ തുടർന്ന് ഏതാനും മാസത്തിനകം രാജി വയ്ക്കേണ്ടി വന്നു. ഈ വർഷം ആദ്യം അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ബജറ്റ് ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇടതുപക്ഷ കക്ഷികൾ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ നാഷനൽ റാലി സഖ്യം പിന്തുണച്ചതോടെയാണ് മുൻ‌ പ്രധാനമന്ത്രി ബാർനിയർ പുറത്തായത്.

Related Posts

ബം​ഗ്ലാദേശിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ്; പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശിൽ അടുത്ത വർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

തിരിച്ചടിച്ച് റഷ്യ; വടക്കൻ യുക്രൈനിൽ ഡ്രോൺ ആക്രമണം, 5 പേർ മരിച്ചു

വാഷിങ്ടൻ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിച്ച് റഷ്യ. വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *