ഛത്തീസ്​ഗഡിൽ 2026 മാർച്ച് ആകുന്നതോടെ മാവോയിസ്റ്റുകളെ ഇല്ലാതാക്കും: അമിത് ഷാ

  • india
  • December 16, 2024

റായ്പുർ: ഛത്തീസ്​ഗഡിൽ 2026 മാർച്ച് 31 ആകുന്നതോടെ മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രവും ഛത്തീസ്ഗഡ് സർക്കാരും ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്‌ഗഡിലെ റായ്പുരിൽ സംഘടിപ്പിച്ച രാഷ്ട്രപതിയുടെ പൊലീസ് കളർ അവാർഡ് ദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

മാവോയിസ്റ്റുകളെ നേരിടാൻ ഛത്തീസ്‌ഗഡ് പൊലീസ് സ്വീകരിച്ച നടപടികളെയും അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ വർഷം മവോയിസ്റ്റുകൾക്കെതിരായ ദൗത്യത്തിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാവോയിസത്തിൽനിന്നു ഛത്തീസ്‌ഗഡ് മോചിതമായാൽ മുഴുവൻ രാജ്യത്തിനും അതു ഗുണം ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു. മാവോയിസ്റ്റുകൾക്ക് വേണ്ടി സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളെയും അദ്ദേഹം പരാമർശിച്ചു. മാവോയിസ്റ്റുകളോട് ആയുധം വച്ചുകീഴടങ്ങി പൊതുധാരയിലേക്ക് വരാനും അദ്ദേഹം ആഹ്വാനം ചെയ്തു.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *