പ്രതിഷേധം കടുപ്പിച്ച് കർഷകർ; ഇന്ന് ട്രാക്ടർ മാർച്ച് നടത്തും

  • india
  • December 16, 2024

ന്യൂഡൽഹി: വീണ്ടും പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കർഷകർ. ഇന്ന് പഞ്ചാബിന് പുറത്ത് ട്രാക്ടർ മാർച്ച് നടത്തും. നിരവധി കർഷകരെ പങ്കെടുപ്പിച്ചാണ് മാർച്ച് നടത്തുക. ബുധനാഴ്ച ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിക്കാനും കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. റെയിൽവേ ട്രാക്കുകൾക്കും സ്റ്റേഷനുകൾക്കും മുൻപിൽ സംഘം ചേർന്ന് പ്രതിഷേധിക്കാനാണ് ആഹ്വാനം. കേന്ദ്രസർക്കാർ അവഗണനെ തുടർന്നാണ് പ്രതിഷേധം കടുപ്പിക്കാനുള്ള കർഷക സംഘടനകളുടെ നീക്കം.

തുടർ പ്രതിഷേധ സമരങ്ങളിൽ രാകേഷ് ടിക്കായത്ത് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയും ഭാഗമായേക്കും. കർഷക സമരത്തെ തുടർന്ന് ശംഭു അതിർത്തിയിൽ പോലീസ് വിന്യാസം തുടരുകയാണ്. ദില്ലി ചലോ മാർച്ച് തുടർച്ചയായി പോലീസ് തടഞ്ഞതോടെയാണ് പുതിയ പ്രതിഷേധ മാർഗ്ഗങ്ങളിലേക്ക് കർഷകർ കടക്കുന്നത്. ഈ മാസം 18ന് പഞ്ചാബിൽ ട്രെയിനുകൾ തടയുമെന്നും കർഷക സംഘടനകൾ അറിയിച്ചു.

കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും കർഷകരുടെ നിരന്തര ആവശ്യങ്ങളോട് മുഖം തിരിക്കുന്നുവെന്നും ആരോപിച്ചാണ് കർഷകർ പ്രതിഷേധം ശക്തമാക്കുന്നത്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *