അമേരിക്കയിൽ സ്കൂളിന് നേരെ വെടിവെപ്പ്; 3 പേർ കൊല്ലപ്പെട്ടു

  • world
  • December 17, 2024

വാഷിം​ഗ്ടൺ: അമേരിക്കയിലെ വിസ്കോൺസിനിലെ സ്കൂളിന് നേരെ വെടിവെപ്പ്. ആക്രമണത്തിൽ അധ്യാപികയും വിദ്യാർത്ഥിയുമുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. പതിനേഴുകാരിയാണ് സ്കൂളിന് നേരെ വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. അക്രമിയും മരിച്ചതായാണ് ലഭ്യമാകുന്ന വിവരം.

ആക്രമണത്തിൽ ആറ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എൽകെജി മുതൽ 12 വരെയുള്ള 400 വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്കയിൽ 17 വയസുള്ള ഒരാൾക്ക് നിയമപരമായി തോക്ക് കൈവശം വെക്കാൻ അധികാരമില്ല. ഈ വർഷം ഇതുവരെ യുഎസിൽ 322 സ്കൂളുകളിലാണ് വെടിവെപ്പ് നടന്നത്. 2023ൽ 349 വെടിവെപ്പുകളാണുണ്ടായത്.

Related Posts

  • world
  • September 10, 2025
യുവജനപ്രക്ഷോഭം; സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും

കാഠ്മണ്ഡു: നേപ്പാളിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും. ജെന്‍ സീ പ്രക്ഷോഭകരാണ് സുശീല കര്‍ക്കിയെ ഇടക്കാല സര്‍ക്കാര്‍ മേധാവിയായി തിരഞ്ഞെടുത്തത്. ബുധനാഴ്ച അവര്‍ ജെന്‍ സീ നടത്തുന്ന പ്രതിഷേധ പ്രകടനത്തില്‍…

  • world
  • September 10, 2025
കാഠ്മണ്ഡു വിമാനത്താവളം തുറന്നു; എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ആദ്യ സർവീസ് നടത്തും

കാഠ്മണ്ഡു: നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് അടച്ച കാഠ്മണ്ഡു, ത്രിഭുവൻ വിമാനത്താവളം തുറന്നു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് കാഠ്മണ്ഡുവിൽ ആദ്യ സർവീസ് നടത്തുന്നത്. കാഠ്‍മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് സർവീസ് നടത്തുന്നത്. വിമാനത്താവളം തുറന്നതോടെ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ളവർക്ക് തിരികെ വരാനാകും.…

Leave a Reply

Your email address will not be published. Required fields are marked *