
ശ്രീനഗർ: ജമ്മുക്ശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കുൽഗാമിലെ കദ്ദർ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. സേനയ്ക്കു നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. കൂടുതൽ പേരുണ്ടോയെന്നറിയാൻ മേഖലയിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.ജമ്മു കശ്മീർ പൊലീസും ഓപ്പറേഷനിൽ പങ്കെടുത്തു. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൈന്യം സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്.