ബിജെപി നേതാവ് ദേവേന്ദർ സിങ് റാണ അന്തരിച്ചു

ശ്രീന​ഗർ: മുതിർന്ന ബിജെപി നേതാവും ജമ്മു കശ്മീർ എംഎൽഎയുമായ ദേവേന്ദർ സിങ് റാണ അന്തരിച്ചു. 59 വയസ്സായിരുന്നു. ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങിന്റെ സഹോദരനാണ്.

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ മുൻ സഹായിയായ ദേവേന്ദർ സിങ് റാണ, 2021-ലാണ് ബിജെപിയിൽ ചേർന്നത്. മുമ്പ് നാഷണൽ കോൺഫറൻസ് എംഎൽഎ ആയിരുന്നു. വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ദേവേന്ദർ സിങ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നഗ്രോട്ടയിൽ നിന്നാണ് ജമ്മു കശ്മീർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഉത്തരേന്ത്യയിലെ മാരുതി സുസുക്കിയുടെ ഏറ്റവും വലിയ ഡീലർമാരായ ജംകാശ് വെഹിക്ലീഡ്‌സിന്റെ സ്ഥാപകനാണ് അദ്ദേഹം.

ഭാര്യ: ഗഞ്ജൻ റാണ, മക്കൾ: ദേവ്യാനി, കേത്കി, ആധിരാജ് സിങ്

Related Posts

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

  • india
  • September 4, 2025
ജാർഖണ്ഡിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലാമു ജില്ലയില്‍ മാവോവാദികളായ തൃതീയ പ്രസ്തൃതി സമിതിയുമായാണ് വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ന്‌ ഏറ്റുമുട്ടലുണ്ടായത്. സമിതി കമാന്‍ഡര്‍ ശശികാന്ത് ഗഞ്ജുവും സംഘവും…

Leave a Reply

Your email address will not be published. Required fields are marked *