ജാർഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

റാഞ്ചി: ജാർഖണ്ഡിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏക സിവിൽ കോ‍ഡിൽ നിന്നും ഗോത്ര വർഗക്കാരെ ഒഴിവാക്കുമെന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയായ ‘സങ്കൽപ് പത്ര’ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങളും ഖനികളും മൂലം വീടും സ്ഥലവും വിട്ട് ഒഴിഞ്ഞുപോകേണ്ടി വന്നവരുടെ പുനരധിവാസത്തിനായി ഡിസ്പ്ലേസ്മെന്റ് കമ്മിഷൻ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ഞങ്ങളുടെ സർക്കാർ ജാർഖണ്ഡിൽ യുസിസി നടപ്പാക്കും. എന്നാൽ ഗോത്ര വിഭാഗങ്ങളെ അതിൽ നിന്നും ഒഴിവാക്കും. യുസിസി ഗോത്ര വിഭാഗങ്ങളുടെ അവകാശത്തെയും സംസ്കാരത്തെയും ബാധിക്കുമെന്ന വ്യാജ സിദ്ധാന്തം ഇറക്കുകയാണ് ജെഎംഎം സർക്കാർ. അത് അടിസ്ഥാനരഹിതമാണ്. അധികാരത്തിലെത്തിയാൽ 5 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാക്കും. ഇതിൽ 2.8 ലക്ഷം തൊഴിലവസരം സർക്കാർ മേഖലയിൽ ആയിരിക്കും.

ജാർഖണ്ഡിലെ ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ സിബിഐയും പ്രത്യേക അന്വേഷണ സംഘവും അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കും. ഹിന്ദുക്കൾക്കുനേരെ ആക്രമണം അതിരൂക്ഷമാണ്. പ്രീണനം വളരെയധികമാണ്. ഇന്ത്യയിലെ ഏറ്റവും അഴിമതിയുള്ള സംസ്ഥാനം ജാർഖണ്ഡാണ്’’ –
എന്ന് അമിത് ഷാ പറഞ്ഞു.

81 അംഗ നിയമസഭയിലേക്ക് രണ്ടുഘട്ടമായി നവംബർ 13നും 20നുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ നവംബർ 23ന്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *