‘ഒരുമ്പെട്ടവൻ ‘ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ഹരിനാരായണൻ കെ എം സംവിധാനം നിർവഹിച്ച് ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന “ഒരുമ്പെട്ടവൻ ” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ ആസിഫലി എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിൻസിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുഗീഷ് മോനാണ് ചിത്രം നിർമ്മിക്കുന്നത്.

ദീപാവലി ദിനത്തിൽ പുറത്തിറങ്ങിയ പോസ്റ്ററിൽ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ബേബി കാശ്മീര എന്നിവരെ കാണാം. സുധീഷ്, ഐ എം വിജയൻ, അരുൺ നാരായണൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവ്വഹിക്കുന്നു. സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു. വിജയ് യേശുദാസ്, ജാസി ഗിഫ്റ്റ്, സിത്താര കൃഷ്ണകുമാർ എന്നിവരാണ് ഗായകർ.

ഗോപിനാഥൻ പാഞ്ഞാൾ,സുജീഷ് മോൻ ഇ എസ് എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ എഡിറ്റർ-അച്ചു വിജയൻ. പ്രൊജക്റ്റ് ഡിസൈനർ-സുധീർ കുമാർ,പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ,കല-ജീമോൻ എൻ എം, മേക്കപ്പ്-സുധീഷ് വണ്ണപ്പുറം,കോസ്റ്റ്യൂംസ്-അക്ഷയ പ്രേംനാഥ്,സ്റ്റിൽസ്-ജയപ്രകാശ് അതളൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാഹുൽ കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ-ഗൗതം ഹരിനാരായണൻ,എ ജി അജിത്കുമാർ, നൃത്തം -ശ്രീജിത്ത് പി ഡാസ്ലേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സന്തോഷ് ചങ്ങനാശ്ശേരി, ലോക്കേഷൻ മാനേജർ- നിധീഷ്,പി ആർ ഓ മഞ്ജു ഗോപിനാഥ്.

Related Posts

തമിഴ് നടൻ രാജേഷ് വില്യംസ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് (75) അന്തരിച്ചു. 150-ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലുങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1974-ൽ പുറത്തിറങ്ങിയ അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. 1979-ൽ…

സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന് ജാമ്യം

ബെംഗളൂരു: സ്വർണക്കടത്തു കേസിൽ കന്നഡ നടി രന്യ റാവുവിന് കോടതി ജാമ്യം അനുവദിച്ചു. കൊഫെപോസ കേസുള്ളതിനാൽ ജയിലിൽ തുടരേണ്ടിവരും. കൊഫെപോസ കേസിനെതിരെ നടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ജൂൺ മൂന്നിന് പരിഗണിക്കും. മാർച്ച് മൂന്നിനാണ് 12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായി…

Leave a Reply

Your email address will not be published. Required fields are marked *