മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; സുരേഷ് ​ഗോപിക്കെതിരെ കേസെടുത്തു

തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനെ തുടർന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് കെ.പി.സി.സി. മീഡിയ പാനലിസ്റ്റായ വി.ആർ. അനൂപ് ചേലക്കര പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സുരേഷ് ​ഗോപിക്കെതിരെ കേസെടുത്തത്.

ചേലക്കരയിലെ ബി.ജെ.പി. ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെ പരാമർശത്തിനെതിരെയാണ് പരാതി. പോലീസ് പരാതിക്കാരനായ വി.ആർ. അനൂപിന്റെ മൊഴി രേഖപ്പെടുത്തും.

നേരത്തെ, സി.പി.ഐ. നേതാവിന്റേയും ഒരു അഭിഭാഷകന്റേയും പരാതിയിൽ പൂരനഗരയിൽ ആംബുലൻസിൽ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. തൃശ്ശൂർ ഈസ്റ്റ് പോലീസും മോട്ടോർ വാഹനവകുപ്പുമാണ് കേസെടുത്തത്. ഞായറാഴ്ച മാത്രം ഇതുവരെ സുരേഷ് ഗോപിക്കെതിരെ രണ്ടുകേസുകളാണ് രജിസ്റ്റർ ചെയ്തത്.

Related Posts

വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ മരിച്ചു

ബെംഗളൂരു∙ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന്…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർ​കോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. വടക്കൻ…

Leave a Reply

Your email address will not be published. Required fields are marked *