അഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ വലിയ ​ദുരന്തം; സ്പെയിനിലെ പ്രളയത്തിൽ 158 മരണം

വലെൻസിയ: അഞ്ചു നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ദുരന്തത്തിൽ വിറങ്ങലിച്ച് സ്പെയിൻ. സ്പെയിനിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരമായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലുംപ്പെട്ട് 158 പേർക്ക് ജീവൻ നഷ്ടമായി. ദുരന്തത്തിൽ നിരവധി പേരെ കാണാതായി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്.

വെള്ളപൊക്കത്തിൽ തകർന്നടിഞ്ഞ പ്രദേശങ്ങൾ വീണ്ടും പഴയരീതിയിലെത്താൻ മാസങ്ങൾ എടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു വർഷം ലഭിക്കേണ്ട മഴയാണ് വലെൻസിയ പ്രദേശത്ത് എട്ടുമണിക്കൂറിനിടെ പെയ്തത്. സുനാമി കണക്കെയായിരുന്നു വെള്ളം കുതിച്ചുവന്നതെന്നാണ് റിപ്പോർട്ടുകൾ. റോഡുകളിലെ കാറുകൾ ഒന്നിനു മുകളിൽ ഒന്നായി കുമിഞ്ഞുകൂടി. വെള്ളപ്പൊക്കത്തിൽ പാലങ്ങൾ തകരുകയും റോഡുകൾ തിരിച്ചറിയാനാകാതെ വരികയും ചെയ്തു. ഇനി എത്ര പേരെ കണ്ടെത്താനുണ്ടെന്ന് പ്രാദേശിക അധികാരികൾ വെളിപ്പെടുത്തിയിട്ടില്ല. അന്തിമ മരണസംഖ്യ ഇതിലും വലുതായിരിക്കുമെന്ന് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് പറഞ്ഞു.

മനുഷ്യനാൽ സൃഷ്ടിക്കപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം തീവ്രമായ കാലാവസ്ഥാ സംഭവങ്ങളെ കൂടുതൽ പതിവുള്ളതും വിനാശകരവുമാക്കുന്നു എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.

2021-ൽ ജർമനിയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ 185 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിനുമുൻപ് 1970-ൽ 209 പേർ റൊമേനിയയിലും 1967-ൽ 500 പേർ പോർച്ചു​ഗലിലും വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞു. ഇവയാണ് യൂറോപ്പ് ഇതിനുമുൻപ് സാക്ഷ്യംവഹിച്ച വലിയ പ്രകൃതി ദുരന്തങ്ങൾ.

എട്ട് പേരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച രക്ഷാസംഘം കണ്ടെത്തിയതായി മേയർ മരിയ ജോസ് കാറ്റാല മാധ്യമപ്രവർത്തകരോട് പറഞ്ഞു. വലൻസിയ നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗാരേജിൽ കുടുങ്ങിയ ഒരു ലോക്കൽ പോലീസുകാരനും ഇതിലുൾപ്പെടുന്നു. അതേസമയം മാഡ്രിഡിലെ കേന്ദ്ര ഭരണകൂടം പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകാനും രക്ഷാപ്രവർത്തകരെ അയക്കാനും വളരെ സാവധാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *