ഇടിഞ്ഞ് ഓഹരി വിപണി; 800 പോയിന്റ് താഴ്ന്ന് സെൻസെക്സ്

മുംബൈ: കനത്ത ഇടിവ് നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സ് 800 പോയിന്റ് താഴ്ന്നു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 24100 എന്ന സൈക്കോളജിക്കൽ നിലവാരത്തിനേക്കാൾ താഴെയാണ് നിഫ്റ്റി.

വിൽപ്പന സമ്മർദ്ദമാണ് വിപണിയുടെ ഇടിവിന് കാരണം.റിലയൻസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. അതേസമയം ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, സിപ്ല ഓഹരികൾ നേട്ടം ഉണ്ടാക്കി.

മുൻപത്തെ ആഴ്ചകളെ അപേക്ഷിച്ച് കഴിഞ്ഞയാഴ്ച ഓഹരി വിപണി 321 പോയിന്റിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ഒക്ടോബറിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത് 94,000 കോടിയുടെ ഓഹരികളാണ്. പുറത്തേയ്ക്കുള്ള ഒഴുക്കിൽ ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും മോശം മാസമായിരുന്നു ഒക്ടോബർ.

ചൈനീസ് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ചൈനീസ് സർക്കാർ സ്വീകരിച്ച ഉത്തേജക നടപടികളിൽ പ്രതീക്ഷയർപ്പിച്ച് വിദേശ നിക്ഷേപകർ അവിടേയ്ക്ക് പോയതാണ് ഇന്ത്യൻ ഓഹരിവിപണിയുടെ ഇടിവിന് കാരണമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.

Related Posts

ഉത്രാട ദിനത്തിൽ ആശ്വാസം; സ്വർണവിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 78,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി പത്തു രൂപ കുറഞ്ഞ് 9795 രൂപയായി. രണ്ടാഴ്ച കൊണ്ട് 5000 രൂപ…

വീണ്ടും കുതിപ്പ് തുടർന്ന് സ്വർണവില; പവന് 77,800 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച്…

Leave a Reply

Your email address will not be published. Required fields are marked *