ആദ്യ ഇലക്ട്രിക് വാഹനം ‘ഇ വിറ്റാര’ അവതരിപ്പിച്ച് സുസുക്കി

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാതൃ കമ്പനിയായ ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷൻ ആദ്യ മാസ്-പ്രൊഡക്ഷൻ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (ബിഇവി) മോഡൽ ‘ഇ വിറ്റാര’ അവതരിപ്പിച്ചു. ഇറ്റലിയിലെ മിലാനിൽ അവതരിപ്പിച്ച മോഡലിന്റെ ഉൽപ്പാദനം അടുത്ത വർഷത്തിന്റെ തുടക്കത്തിൽ ഗുജറാത്തിലെ പ്ലാന്റിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2025ൽ തന്നെ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിൽ വിൽപ്പന ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സുസുക്കി മോട്ടോർ.

2023 ജനുവരിയിൽ ഇന്ത്യയിൽ നടന്ന ഓട്ടോ എക്സ്പോയിലും അതേ വർഷം ഒക്ടോബറിൽ നടന്ന ജപ്പാൻ മൊബിലിറ്റി ഷോയിലും പ്രദർശിപ്പിച്ച ‘eVX’ എന്ന കൺസെപ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇ വിറ്റാര. ഇ വിറ്റാരയുടെ ലോഞ്ച് സുസുക്കിയുടെ ആദ്യത്തെ ആഗോള സ്ട്രാറ്റജിക് ബിഇവി മോഡലിനെ അടയാളപ്പെടുത്തുന്നു.

സിംഗിൾ, ഡ്യുവൽ മോട്ടോർ സജ്ജീകരണങ്ങൾ ഇ വിറ്റാരയിൽ ഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബേസ്-സ്‌പെക് ട്രിമ്മിൽ 49 kWh ബാറ്ററി പായ്ക്ക് ക്രമീകരിക്കും. അതേസമയം വലിയ 61 kWh ബാറ്ററി പായ്ക്കും ലഭ്യമാകും. ഒറ്റ ചാർജിൽ ഏകദേശം 550 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും വേണ്ടി രൂപകൽപ്പന ചെയ്ത ലിഥിയം-അയൺ-ഫോസ്‌ഫേറ്റ് ബാറ്ററികൾക്കൊപ്പം മോട്ടോറും ഇൻവെർട്ടറും സമന്വയിപ്പിക്കുന്ന ഒരു ഇആക്‌സിൽ ഇലക്ട്രിക് വാഹനത്തിന്റെ പവർട്രെയിനിൽ അടങ്ങിയിരിക്കുന്നു.

Related Posts

ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിപ്പുമായി ഹ്യുണ്ടായ്; ഈ വർഷം വിറ്റുപോയത് 1,17,458 യൂണിറ്റുകൾ

മുംബൈ: ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിപ്പുമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റ. ഈ വർഷം ഇതുവരെ വിറ്റുപോയത് 1,17,458 യൂണിറ്റുകളാണ്. വാഹന വിൽപനയിൽ 8 ശതമാനം വാർഷിക വളർച്ചയോടെ ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യൻ ഓട്ടോമോട്ടീവ് ലാൻഡ്‌സ്‌കേപ്പിൽ…

മസ്കിന്റെ ടെസ്ല ഇന്ത്യയിലേക്ക്; ആദ്യ ഷോറൂം മുംബൈയിൽ

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ വാഹന ബ്രാന്‍ഡായ ടെസ്‌ല ഇന്ത്യയില്‍ ആദ്യത്തെ ഷോറും തുറക്കുന്നു. ടെസ്‌ലയുടെ ‘എക്‌സ്പീരിയന്‍സ് സെന്റര്‍’ ജൂലൈ 15 ന് മുംബൈയില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ടെസ്‌ല സെന്റര്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെസ്‌ലയുടെ…

Leave a Reply

Your email address will not be published. Required fields are marked *