ശ്വാസംമുട്ടി ഡൽഹി; 400 നോട് അടുത്ത് വായുമലിനീകരണ തോത്

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. വായുമലിനീകരണ തോത് നാനൂറിനോട് അടുത്തു. കാർഷിക മാലിന്യങ്ങൾ കത്തിച്ചാൽ പിഴ ഈടാക്കും.സ്കൂളുകൾക്ക് അവധി നൽകണമെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ആർ കെ പുരം, ദ്വാരക സെക്ടർ, വസീർപൂർ തുടങ്ങി ഡൽഹിയിലെ പ്രധാന നഗര മേഖലകളിലെല്ലാം വായു ഗുണനിലവാരസൂചിക ഗുരുതരാവസ്ഥയിലാണ്. വായു മലിനീകരണതോത് വർധിച്ചതോടെ ശ്വാസതടസം അലർജി ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമുണ്ട്.

ഡൽഹിയിലെ വായു മലിനീകരണത്തിൻ്റെ വലിയ പങ്കും വാഹനങ്ങളിൽ നിന്നാണെന്നാണ് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് പഠന റിപ്പോർട്ട് പറയുന്നത്. പ്രതിദിനം വായു മലിനീകരണ വർദ്ധിക്കുന്ന സാഹചര്യത്തിൽ കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നതിന് പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. 5000 രൂപ മുതൽ 30,000 രൂപ വരെയാകും പിഴ. വായു മലിനീകരണം നിയന്ത്രിക്കൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *