മണപ്പുറം ഫിനാൻസിന്റെ അറ്റാദായത്തിൽ 2.8 ശതമാനം വർധന

കൊച്ചി: നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസിന്റെ അറ്റാദായം 572 .1 കോടി രൂപയിലെത്തി. 2.8 ശതമാനമാണ് വർധന. സംയോജിത ആസ്തികളുടെ മൂല്യം 17.4 ശതമാനം ഉയർന്ന് 45,718.8 കോടി രൂപയിലെത്തി. പ്രവർത്തന വരുമാനം 22.1 ശതമാനം വർദ്ധിച്ച് 2633.1 കോടി രൂപയായി. സ്വർണ വായ്പ പോർട്ട്‌ഫോളിയോ 17.1 ശതമാനം വർദ്ധിച്ച് 24,365 കോടി രൂപയിലെത്തി. സെപ്തംബർ 30 വരെ കമ്പനിക്ക് 26.6ലക്ഷം സജീവ സ്വർണ വായ്പാ ഉപഭോക്താക്കളുണ്ട്.

മണപ്പുറത്തിന്റെ ഉപകമ്പനിയായ ആശിർവാദ് മൈക്രോഫിനാൻസിന്റെ ആസ്തി മൂല്യം 10.95 ശതമാനം വർദ്ധനയോടെ 12,149 കോടി രൂപയിലും, അറ്റാദായം 75 കോടി രൂപയിലുമെത്തി. ഭവന വായ്പാ സബ്‌സിഡിയറിയായ മണപ്പുറം ഹോം ഫിനാൻസിന്റെ ആസ്തി മൂല്യം 1,587 കോടി രൂപയിലെത്തി.

Related Posts

ഉത്രാട ദിനത്തിൽ ആശ്വാസം; സ്വർണവിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 78,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി പത്തു രൂപ കുറഞ്ഞ് 9795 രൂപയായി. രണ്ടാഴ്ച കൊണ്ട് 5000 രൂപ…

വീണ്ടും കുതിപ്പ് തുടർന്ന് സ്വർണവില; പവന് 77,800 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച്…

Leave a Reply

Your email address will not be published. Required fields are marked *