തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരിക്കെതിരെ രണ്ട് കേസ് കൂടി

ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ നടി കസ്തൂരിക്കെതിരെ മധുരയിലും തിരുച്ചിറപ്പള്ളിയിലും കേസ്. ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിൽ വിവാദ പരാമർശം നടത്തിയതിനെ തുടർന്ന് നേരത്തെ എഗ്‌മൂർ പൊലീസും നടിക്കെതിരെ കേസ് എടുത്തിരുന്നു.

തമിഴ്നാട് നായിഡു മഹാജന സംഘത്തിന്റെ പരാതിയിൽ 4 വകുപ്പുകളിലാണ് കേസെടുത്തത്. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തി 3 വകുപ്പുകളിലാണ് തിരുച്ചിറപ്പള്ളിയിൽ കേസെടുത്തത്. 300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം. പരാമർശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും പ്രതിഷേധം ഉയർന്നിരുന്നു.

അതേസമയം പരാമർശത്തിൽ മാപ്പപേക്ഷിക്കുന്നതായി നടി സമൂഹമാധ്യമത്തിൽ കുറിച്ചു. തന്റെ പരാമർശം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

Related Posts

തമിഴ് നടൻ രാജേഷ് വില്യംസ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് (75) അന്തരിച്ചു. 150-ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലുങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1974-ൽ പുറത്തിറങ്ങിയ അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. 1979-ൽ…

സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന് ജാമ്യം

ബെംഗളൂരു: സ്വർണക്കടത്തു കേസിൽ കന്നഡ നടി രന്യ റാവുവിന് കോടതി ജാമ്യം അനുവദിച്ചു. കൊഫെപോസ കേസുള്ളതിനാൽ ജയിലിൽ തുടരേണ്ടിവരും. കൊഫെപോസ കേസിനെതിരെ നടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ജൂൺ മൂന്നിന് പരിഗണിക്കും. മാർച്ച് മൂന്നിനാണ് 12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായി…

Leave a Reply

Your email address will not be published. Required fields are marked *