ഇന്ത്യ – ദക്ഷിണാഫ്രിക്ക T20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും; ഓപ്പണറാകാൻ സഞ്ജു സാംസൺ

മുംബൈ: ഇന്ത്യ – ദക്ഷിണാഫ്രിക്ക T20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ദക്ഷിണാഫ്രിക്കയിലെ ഡർബൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി 8.30നാണ് മത്സരം. സഞ്ജു സാംസൺ ഓപ്പണറായേക്കും. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. രമൺദീപ് സിംഗ്, വിജയ്കുമാർ എന്നിവർക്ക് അരങ്ങേറ്റം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകൻ.

മത്സരത്തിന് മഴ ഭീഷണി നേരിടുന്നുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം ആദ്യ മത്സരത്തിൽ ഇടയ്ക്കിടെ മഴ എത്തിയേക്കും. മത്സരത്തിൽ തുടക്കത്തിൽ കുറച്ച് മേഘാവൃതമായിരിക്കുമെങ്കിലും മഴ പ്രതീക്ഷിക്കുന്നില്ല. അക്യുവെതർ 47 ശതമാനം മഴ പെയ്യാൻ സാധ്യതയുണ്ട്. ശേഷിക്കുന്ന ദിവസങ്ങളിൽ, മഴയ്ക്കുള്ള സാധ്യത 50% ത്തിൽ കൂടുതലാണ്.

സൂര്യകുമാറിന്റെ നായക മികവിൽ ശ്രിലങ്ക, ബംഗ്ലാദേശ് ട്വന്റി പരമ്പരകൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഹാട്രിക്ക് പരമ്പര നേട്ടമാണ് സൂര്യകുമാർ ലക്ഷ്യമിടുന്നത്. മിന്നും ഫോമിലുള്ള ഹാർദിക് പാണ്ഡ്യ, തിലക് വർമ്മ, റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗിലും പ്രതീക്ഷകളേറെ. 2023ൽ പ്രോട്ടീസിനെതിരായ ഏകദിനത്തിൽ സഞ്ജു സെഞ്ച്വറി നേടിയതും ആരാധകർക്കും പ്രതീക്ഷയേകുന്നു.

Related Posts

കേരള ക്രിക്കറ്റ് ലീ​ഗ്; ചാമ്പ്യൻ പട്ടം സ്വന്തമാക്കി കൊച്ചി ബ്ലൂടൈഗേഴ്സ്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ചാമ്പ്യന്‍ പട്ടം കൊച്ചി ബ്ലൂടൈഗേഴ്സിന് സ്വന്തം. ടോസിന്റെ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും, 182 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്ലത്തെ കൊച്ചിയുടെ ബൗളിംഗ് നിര എറിഞ്ഞുവീഴ്ത്തി. സാലി സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കളത്തിലിറങ്ങിയ കൊച്ചി, മുന്‍ ചാമ്പ്യന്മാരായ…

ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെ ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ് സിഇഒ അഭിക് ചാറ്റർജി, സ്‌പോർട്ടിങ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് എന്നിവരടക്കമുള്ളവരുടെ ശമ്പളത്തിലാണ് കുറവുവരുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, താഴെത്തട്ടിലുള്ള ജീവനക്കാരുടെ ശമ്പളത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *