തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; മുൻകൂർ ജാമ്യം തേടി നടി കസ്തൂരി

ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ മുൻകൂർ ജാമ്യം തേടി നടി കസ്തൂരി ​​ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ അപകീർത്തി പരാമർശത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ നടി ഒളിവിൽ പോവുകയും മുൻകൂർ ജാമ്യം തേടുകയുമായിരുന്നു.

മധുര ബ‍െഞ്ചിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഇന്നു പരിഗണിക്കും. വിവിധ സംഘടനകൾ നൽകിയ പരാതിയിൽ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള സമൻസ് നൽകാൻ എഗ്മൂർ പൊലീസ് പോയസ് ഗാർഡനിലെ വീട്ടിലെത്തിയപ്പോഴാണു വീട് പൂട്ടിയ നിലയിൽ കണ്ടത്. മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. നടി ആന്ധ്രയിലാണെന്നാണു വിവരം. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയ തെലുങ്കർ തമിഴരാണെന്ന് അവകാശപ്പെടുന്നെന്ന് ഹിന്ദു മക്കൾ കക്ഷിയുടെ പ്രകടനത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചതാണ് വിവാദമായത്.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *