അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ വ്യോമാക്രമണം നടത്തി ഹൂതികൾ

  • world
  • November 13, 2024

വാഷിങ്ടൺ: അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ വ്യോമാക്രമണം നടത്തി ഹൂതികൾ. രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരെയായിരുന്നു ആക്രമണം. ബാബ് അൽ മൻദബ് കടലിടുക്കിൽ വെച്ചാണ് കപ്പലുകൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുണ്ടായതെന്ന് പെന്റഗൺ സ്ഥിരീകരിച്ചു.

കഴി‌ഞ്ഞ വർഷം നവംബർ മുതലാണ് ചെങ്കടലിലും ഗൾഫ് ഓഫ് ഏദനിലും കപ്പലുകൾ ലക്ഷ്യം വെച്ച് ഹൂതികൾ ആക്രമണം ആരംഭിച്ചത്. ഗാസയിൽ നടക്കുന്ന ആക്രമണത്തിന് മറുപടിയാണെന്നായിരുന്നു ഈ ആക്രമണങ്ങളെക്കുറിച്ച് ഹൂതികൾ പ്രതികരിച്ചിരുന്നത്. കഴിഞ്ഞ ദിവസം രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ എട്ട് ആളില്ലാ വിമാനങ്ങളും അഞ്ച് ആന്റി ഷിപ്പ് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ആന്റി ഷിപ്പ് ക്രൂസ് മിസൈലുകളും ഹൂതികൾ വിക്ഷേപിച്ചു. എന്നാൽ ഇവയെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് നശിപ്പിച്ചുവെന്നാണ് അമേരിക്കൻ സൈന്യം അറിയിച്ചിരിക്കുന്നത്.

കപ്പലുകൾക്ക് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ആക്രമണങ്ങളിൽ ആർക്കും പരിക്കേറ്റിട്ടുമില്ല എന്ന് പെന്റഗൺ വക്താവ് മേജർ ജനറൽ പാറ്റ് റൈഡർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ആക്രമണം നടത്തിയതായി ഹൂതികളും അറിയിച്ചിട്ടുണ്ട്.

Related Posts

ബം​ഗ്ലാദേശിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ്; പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശിൽ അടുത്ത വർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

തിരിച്ചടിച്ച് റഷ്യ; വടക്കൻ യുക്രൈനിൽ ഡ്രോൺ ആക്രമണം, 5 പേർ മരിച്ചു

വാഷിങ്ടൻ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിച്ച് റഷ്യ. വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *