ഇസ്രയേലിൽ ഡ്രോൺ ആക്രമണവുമായി ഹിസ്ബുല്ല

  • world
  • November 14, 2024

ടെൽ അവീവ്: ഇസ്രയേലിൽ ഡ്രോൺ ആക്രമണം നടത്തി ഹിസ്ബുല്ല. തലസ്ഥാന നഗരമായ ടെൽ അവീവിലെ ഇസ്രയേലിന്റെ സൈനിക ആസ്ഥാനത്തെയും പ്രതിരോധ മന്ത്രാലയത്തെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്.

അതേസമയം ഹിസ്ബുല്ലയുടെ വാദങ്ങളിൽ പ്രതികരിക്കാനില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. രണ്ട് ഡ്രോണുകളും 40 പ്രൊജക്ടൈലുകളും നേരിട്ടതായി ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ ആളപായമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഹൈഫ നഗരത്തിലേക്കും ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം ഇസ്രയേൽ വ്യോമാക്രമണത്തിൽ ബുധനാഴ്ച ഗസയിൽ 46 പേരും ലെബനനിൽ 33 പേരും കൊല്ലപ്പെട്ടു. വടക്കൻ ഗസയിലെ ബൈത് ഹനൂനിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. മുവാസിയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു.

വടക്കൻ ഗസയിലെ ജബലിയയിൽ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ചിട്ടുണ്ട്. ഇസ്രയേൽ സൈന്യം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ഇവിടെ ജനവാസം ഇല്ലാതാക്കാനുള്ള നീക്കമാണെന്ന ആശങ്കയിലാണ് പലസ്തീനുകാർ. വീടുകളിൽ നിന്നും ഷെൽട്ടറുകളിൽ നിന്നും ആളുകളെ സൈന്യം പുറത്താക്കുകയാണ്.

ലെബനനിൽ ബെയ്‌റൂട്ടിന് സമീപം അപ്പാർട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടും. മധ്യ ലബനനിൽ എട്ട് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ 15 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *