തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

  • india
  • November 14, 2024

ചെന്നൈ: തെലുങ്ക് ജനതയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നടി കസ്തൂരി സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേ​ക്ഷ തള്ളി. മദ്രാസ് ഹൈക്കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. തെലുങ്ക് ജനതയ്‌ക്കെതിരെ നടിയും തമിഴ്നാട്ടിലെ ബിജെപി നേതാവുമായ കസ്തൂരി നടത്തിയ പരാമർശം വിവാദത്തിലായിരുന്നു. 300 വർഷങ്ങൾക്ക് മുൻപ് രാജാവിന്റെ അന്തപുരത്തിൽ സേവ ചെയ്യാനായി എത്തിയ സ്ത്രീകളുടെ പിന്തുടർച്ചക്കാരാണ് തമിഴ്നാട്ടിൽ തെലുങ്ക് സംസാരിക്കുന്ന ആളുകൾ എന്നായിരുന്നു പരാമർശം.

തമിഴ്നാട്ടിലെ ബ്രാഹ്മണരുടെ സുരക്ഷ ഉറപ്പാക്കണം എന്നവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി സംഘടിപ്പിച്ച പൊതുയോഗത്തിൽ ആണ്‌ കസ്തുരി വിവാദ പരാമർശം നടത്തിയത്. പരാമർശം പിൻവലിച്ച് കസ്തൂരി മാപ്പ് പറയണമെന്ന് തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് സുധാകർ റെഡ്ഢി ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ വസ്തുതകൾ ആണ് പറഞ്ഞതെന്നും തമിഴ് പറഞ്ഞു വോട്ടു തേടുന്നവരുടെ ചരിത്രം ഓർമിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ എന്നും കസ്തൂരി വിശദീകരിച്ചു. കസ്തൂരിക്കെതിരെ വിവിധ വനിത സംഘടനകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *