സണ്ണി വെയ്ൻ- ഷൈൻ ടോം ചാക്കോ ചിത്രം ‘അടിത്തട്ട്’ ഒടിടിയിൽ

ജിജോ ആന്റണി സംവിധാനം ചെയ്ത് സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ‘അടിത്തട്ട്’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. തിയറ്ററുകളിലെത്തി, രണ്ട് വർഷങ്ങൾക്കിപ്പുറമാണ് ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്. 2022 ജൂലൈ 1 ന് ആയിരുന്നു ചിത്രത്തിൻറെ തിയറ്റർ റിലീസ്. മൂന്ന് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം നിലവിൽ കാണാനാവും. മനോരമ മാക്സ്, ആമസോൺ പ്രൈം വീഡിയോ എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് ഉള്ളവർക്ക് സിംപ്ലി സൗത്തിലൂടെയും ചിത്രം കാണാനാവും.

90 ശതമാനവും കടലിൽ ചിത്രീകരിച്ച സിനിമയാണ് ഇത്. മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുന്ന ചിത്രം ത്രില്ലർ വിഭാഗത്തിൽപ്പെടുന്നു. ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപ് മത്സ്യത്തൊഴിലാളി ജീവിതം കണ്ടുപഠിക്കാനായി അഭിനേതാക്കൾ കൊല്ലത്ത് എത്തിയിരുന്നു. കടലിലെ മത്സ്യബന്ധന രംഗങ്ങളൊക്കെ ഡ്യൂപ്പ് ഇല്ലാതെയാണ് അഭിനേതാക്കൾ ചെയ്തിരിക്കുന്നത്. 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരവും അടിത്തട്ട് നേടിയിട്ടുണ്ട്.

ജയപാലൻ, അലക്സാണ്ടർ പ്രശാന്ത്, മുരുകൽ മാർട്ടിൻ, ജോസഫ് യേശുദാസ്, മുള്ളൻ, സാബുമോൻ അബ്ദുസമദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മിഡിൽ മാർച്ച് സ്റ്റുഡിയോസ്, കാനായിൽ ഫിലിംസ് എന്നീ ബാനറുകളിൽ സൂസൻ ജോസഫ്, സിൻ ട്രീസ എന്നിവരാണ് നിർമ്മാണം. ഖായിസ് മിലൻ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം പാപ്പിനു ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനീഷ് വിജയൻ, സംഗീതം നെസെർ അഹമ്മദ്, എഡിറ്റിംഗ് നൌഫൽ അബ്ദുള്ള, സൌണ്ട് ഡിസൈൻ സിങ്ക് സിനിമ, സൌണ്ട് മിക്സിംഗ് സിനോയ് ജോസഫ്, സംഘട്ടന സംവിധാനം ഫിനിക്സ് പ്രഭു, കലാസംവിധാനം അഖിൽരാജ് ചിറയിൽ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വർ, വിതരണം ക്യാപിറ്റൽ സ്റ്റുഡിയോസ്. എ സർട്ടിഫിക്കറ്റ് ആയിരുന്നു ചിത്രത്തിന്.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *