അമേരിക്കയിൽ 84,400 കോടി രൂപ നിക്ഷേപിക്കാൻ അദാനി ​ഗ്രൂപ്പ്

മുംബൈ: അമേരിക്കയിൽ 1000 കോടി ഡോളറിന്റെ (ഏകദേശം 84,400 കോടി രൂപ) നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. ഊർജസുരക്ഷ, അടിസ്ഥാനസൗകര്യ മേഖലകളിലാണ് അദാനി ​ഗ്രൂപ്പ് നിക്ഷേപത്തിന് ഒരുങ്ങുന്നത്. യു.എസ്. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി നിക്ഷേപപദ്ധതി പ്രഖ്യാപിച്ചത്.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ചുകൊണ്ട് എക്സിലിട്ട കുറിപ്പിനൊപ്പമാണ് നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും ഗൗതം അദാനി പറയുന്നു.

തകർക്കാനാകാത്ത ദൃഢതയുടെ പ്രതീകമായാണ് ട്രംപിന്റെ വിജയത്തെ അദാനി പ്രകീർത്തിച്ചത്. രാജ്യത്തിന്റെ സ്ഥാപകമൂല്യങ്ങൾ സംരക്ഷിക്കുന്നതിന് അമേരിക്കൻ ജനാധിപത്യം പൗരന്മാരെ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Posts

ഉത്രാട ദിനത്തിൽ ആശ്വാസം; സ്വർണവിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 78,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി പത്തു രൂപ കുറഞ്ഞ് 9795 രൂപയായി. രണ്ടാഴ്ച കൊണ്ട് 5000 രൂപ…

വീണ്ടും കുതിപ്പ് തുടർന്ന് സ്വർണവില; പവന് 77,800 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച്…

Leave a Reply

Your email address will not be published. Required fields are marked *