‘അമരൻ’ സിനിമ പ്രദർശിപ്പിച്ചിരുന്ന തിയറ്ററിനു നേരെ പെട്രോൾ ബോംബ് ആക്രമണം

ചെന്നൈ: തിരുനെൽവേലിയിൽ ‘അമരൻ’ സിനിമ പ്രദർശിപ്പിച്ചിരുന്ന തിയറ്ററിനു നേരെ പെട്രോൾ ബോംബ് ആക്രമണം. മേലപ്പാളയത്തെ അലങ്കാർ തിയറ്ററിനു നേരെ ഇന്നലെ പുലർച്ചെയായിരുന്നു 2 അഞ്ജാതർ പെട്രോൾ ബോംബ് എറിഞ്ഞത്. ചിത്രം മുസ്‌ലിം വിരുദ്ധമാണെന്ന് ആരോപിച്ച് കുറച്ച് ദിവസങ്ങൾക്കു മുൻപു എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആക്രമണം. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിയറ്ററിൽ സുരക്ഷ ശക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ചെത്തിയ ഹിന്ദു മുന്നണി സംസ്ഥാന നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതു സംഘർഷത്തിനിടയാക്കി. ഹിന്ദു മുന്നണി നേതാക്കളെ തിയറ്ററിനുള്ളിലേക്കു പൊലീസ് പ്രവേശിപ്പിച്ചില്ല. ഇതോടെ ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. സംഭവത്തെത്തുടർന്ന് തിയറ്ററിലെ പ്രദർശനങ്ങൾ റദ്ദാക്കി. ശിവകാർത്തികേയൻ നായകനായി പുറത്തിറങ്ങിയ ചിത്രം കമൽഹാസനാണു നിർമിച്ചത്. മേജർ മുകുന്ദ് എന്ന ആർമി ഓഫിസറുടെ ജീവിത കഥയാണിത്.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *