നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: സിനിമ- സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ രണ്ടോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ മകനാണ്. അൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

1980ൽ പി.എൻ.മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ എന്ന ചിത്രത്തിൽ സ്‌റ്റുഡിയോ ബോയിയെ അവതരിപ്പിച്ചാണ് മേഘനാഥൻ സിനിമാ രംഗത്തേയ്ക്കു പ്രവേശിച്ചത്.

പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകൻ, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്‌ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങൾ. 2022ൽ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം.

Related Posts

തമിഴ് നടൻ രാജേഷ് വില്യംസ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് (75) അന്തരിച്ചു. 150-ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലുങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1974-ൽ പുറത്തിറങ്ങിയ അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. 1979-ൽ…

സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന് ജാമ്യം

ബെംഗളൂരു: സ്വർണക്കടത്തു കേസിൽ കന്നഡ നടി രന്യ റാവുവിന് കോടതി ജാമ്യം അനുവദിച്ചു. കൊഫെപോസ കേസുള്ളതിനാൽ ജയിലിൽ തുടരേണ്ടിവരും. കൊഫെപോസ കേസിനെതിരെ നടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ജൂൺ മൂന്നിന് പരിഗണിക്കും. മാർച്ച് മൂന്നിനാണ് 12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായി…

Leave a Reply

Your email address will not be published. Required fields are marked *