കർണാടക ഉപതിരഞ്ഞെടുപ്പ്; മണ്ഡലങ്ങളിൽ‌ മുന്നേറി കോൺ​ഗ്രസ്

  • india
  • November 23, 2024

ബെംഗളൂരു: കർണാടക ഉപതെരഞ്ഞെടുപ്പിൽ മുന്നേറ്റം തുടർന്ന് കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും വ്യക്തമായ ലീഡോടെയാണ് കോൺഗ്രസ് കുതിക്കുന്നത്. അതേസമയം, കോൺ​ഗ്രസിന്റെ മുന്നേറ്റം കുമാരസ്വാമിക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണ് നൽകുന്നത്. നിഖിൽ കുമാരസ്വാമി ബഹുദൂരം പിന്നിലാണ്. ഇതിന് മുൻപ് മത്സരിച്ച രണ്ട് തെരഞ്ഞെടുപ്പുകളിലും നിഖിൽ തോറ്റിരുന്നു. കുമാരസ്വാമി വച്ചൊഴിഞ്ഞ ചന്നപട്ടണ മണ്ഡലത്തിൽ നിന്നാണ് നിഖിൽ മത്സരിക്കുന്നത്.

നിഖിലിനെ എൻഡിഎ സ്ഥാനാർഥി ആക്കിയതിൽ പ്രാദേശിക ബിജെപി നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സി പി യോഗേശ്വർ ഏതാണ്ട് വിജയം ഉറപ്പിച്ചു. നാല് വട്ടം മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ജയിപ്പിച്ച ശിവ്ഗാവും ബിജെപിയെ കൈ വിടുന്ന അവസ്ഥയാണ്. ബസവരാജ് ബൊമ്മയുടെ മകൻ ഭരത് ബൊമ്മയ് ഇപ്പോൾ പിന്നിലാണ്.

ന്യൂനപക്ഷ വോട്ടർമാരുടെ ശക്തമായ ഏകീകരണവും മണ്ഡലം ഉപേക്ഷിച്ച ബൊമ്മയുടെ നടപടിയും ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ശിവ്ഗാവിൽ കോൺഗ്രസ് സ്ഥാനാർഥി യാസിർ ഖാൻ പഠാന് വ്യക്തമായ മേൽക്കൈയോടെയാണ് മുന്നേറുന്നത്.സണ്ടൂരിൽ കോൺഗ്രസ് സ്ഥാനാർഥി ഇ അന്നപൂർണയും വിജയം ഉറപ്പിച്ചു കഴിഞ്ഞു. ബെല്ലാരി എംപിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മണ്ഡലം വച്ചൊഴിഞ്ഞ ഇ തുക്കാറാമിന്റെ ഭാര്യയാണ് ഇ അന്നപൂർണ.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *