തമിഴിൽ തിളങ്ങാൻ ഷറഫുദ്ദീൻ; സൊർഗവാസലിൻറെ ട്രെയ്‍ലർ പുറത്ത്

നവാഗതനായ സിദ്ധാർഥ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം സൊർഗവാസലിൻറെ ട്രെയ്‍ലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ആർ ജെ ബാലാജി നായകനായി എത്തുന്ന ചിത്രത്തിൽ‌ മലയാള താരം ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

1999 ലെ ചെന്നൈ പശ്ചാത്തലമാക്കുന്ന ചിത്രം ജയിൽപുള്ളികളെ ചുറ്റിപ്പറ്റിയുള്ളതാണ്. ആർ ജെ ബാലാജിയുടെ കഥാപാത്രവും ഒരു തടവുപുള്ളിയാണ്. സെൽവരാഘവനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊലീസ് വേഷത്തിലാണ് ഷറഫുദ്ദീൻ എത്തുന്നത്. പാ രഞ്ജിത്തിൻറെ അസിസ്റ്റൻറ് ആയി പ്രവർത്തിച്ച അനുഭവ പരിചയവുമായാണ് സിദ്ധാർഥ് വിശ്വനാഥ് ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ദീന് പുറമെ ഹക്കിം ഷാ, സാനിയ അയ്യപ്പൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഭ്രമയുഗം, സൂക്ഷ്മദർശിനി തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യർ ആണ് ആർ ജെ ബാലാജി ചിത്രത്തിനും സംഗീതം പകരുന്നത്. നട്ടി, കരുണാസ്, ബാലാജി ശക്തിവേൽ, ആന്തണി ദാസൻ, രവി രാഘവേന്ദ്ര, സാമുവൽ റോബിൻസൺ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തമിഴ് പ്രഭ, അശ്വിൻ രവിചന്ദ്രൻ, സിദ്ധാർഥ് വിശ്വനാഥ് എന്നിവരാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് സെൽവ ആർ കെ, കലാസംവിധാനം എസ് ജയചന്ദ്രൻ, സ്റ്റണ്ട് ഡയറക്ടർ ദിനേശ് സുബ്ബരായൻ, വസ്ത്രാലങ്കാരം ശ്രുതി മഞ്ജരി, ചീഫ് കോസ്റ്റ്യൂമർ അനന്ത നഗു, മേക്കപ്പ് ശബരി ഗിരീശൻ, സൗണ്ട് ഡിസൈൻ സുരൻ ജി, എസ് അഴകിയകൂത്തൻ, ഓഡിയോഗ്രഫി വിനയ് ശ്രീധർ, വിഗ്നേഷ് ഗുരു, ട്രെയ്‍ലർ മ്യൂസിക് മിക്സ് ആൻഡ് മാസ്റ്റർ അബിൻ പോൾ. ഈ മാസം 29 ന് ചിത്രം തിയറ്ററുകളിൽ എത്തും.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *