ഡബ്ല്യൂഡബ്ല്യൂഇ നെറ്റ്‌ഫ്ലിക്‌സിലേക്ക്; അടുത്ത വർഷം തത്സമയം സ്ട്രീമിങ് ആരംഭിക്കും

ലോസ് ആഞ്ചെലെസ്: വേൾഡ് റെസ്‌ലിംഗ് എൻറർടെയ്‌ൻമെൻറ് (ഡബ്ല്യൂഡബ്ല്യൂഇ) ചരിത്രത്തിലാദ്യമായി അടുത്ത വർഷം മുതൽ നെറ്റ്‌ഫ്ലിക്‌സ് തത്സമയം സ്ട്രീം ചെയ്യും. 2025 ജനുവരി മുതലാണ് WWE Rawയുടെ ലൈവ് ഇവൻറുകൾ നെറ്റ്‌ഫ്ലിക്‌സ് സ്ട്രീം ചെയ്യുക. യുഎസ്, കാനഡ, യുകെ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ തത്സമയ വീഡിയോകൾ ലഭ്യമാവുന്നത്.

ലോകമെങ്ങും വലിയ ആരാധകവൃന്ദമുള്ള റെസ്‌ലിംഗ് എൻറർടെയ്‌ൻമെൻറ് പരിപാടിയാണ് ഡബ്ല്യൂഡബ്ല്യൂഇ. നാളിതുവരെ ടെലിവിഷനിൽ മാത്രം തത്സമയം സംപ്രേഷണം ചെയ്‌തിരുന്ന ഡബ്ല്യൂഡബ്ല്യൂഇ ലൈവ് ഇവൻറുകൾ ഒടിടിയിലും തത്സമയം ആരാധകരിലേക്ക് എത്തുകയാണ്. 2025 ജനുവരി മുതൽ ഡബ്ല്യൂഡബ്ല്യൂഇ റോ എല്ലാ തിങ്കളാഴ്‌ച രാത്രിയും നെറ്റ്‌ഫ്ലിക്‌സ് സ്ട്രീം ചെയ്യും.

സ്ട്രീമിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി പരസ്യ, പ്രചാരണ പരിപാടികൾ നെറ്റ്‌ഫ്ലിക്‌സ് തുടങ്ങിയിട്ടുണ്ട്. ഡബ്ല്യൂഡബ്ല്യൂഇയിലെ വിഖ്യാത താരങ്ങളെ അണിനിരത്തി പ്രൊമോ വീഡിയോ നെറ്റ്‌ഫ്ലിക്‌സ് പുറത്തിറക്കി. നെറ്റ്‌ഫ്ലിക്‌സിലെ ആദ്യ ഡബ്ല്യൂഡബ്ല്യൂഇ റോ ലൈവ് എപ്പിസോഡിൽ തന്നെ വലിയ അത്ഭുതങ്ങളുണ്ടാകും എന്ന് സൂചന നൽകുന്നതാണ് പ്രൊമോ വീഡിയോ. ലോസ് ആഞ്ചെലെസിൽ ജനുവരി ആറിന് നടക്കുന്ന പ്രത്യേക ലൈവ് ഇവൻറിൻറെ ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കും. ജോൺ സീന, റോമൻ റെയ്‌ൻസ് അടക്കമുള്ള വമ്പൻ താരങ്ങൾ നെറ്റ്‌ഫ്ലിക്‌സിലെ കന്നി ഡബ്ല്യൂഡബ്ല്യൂഇ റോ ലൈവ് എപ്പിസോഡിൽ റിങിലെത്തും.

അതേസമയം ഡബ്ല്യൂഡബ്ല്യൂഇ ആർകൈവ് കോണ്ടൻറിൻറെ സ്ട്രീമിംഗ് പീകോക്ക് തുടരും. പ്രത്യേക വീഡിയോ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യാനുള്ള അനുമതിയും പീകോക്കിനുണ്ട്. എങ്കിലും ഇനി മുതൽ ലോകമെമ്പാടുമുള്ള ആരാധകർക്ക് നെറ്റ്‌ഫ്ലിക്‌സ് വഴി ഡബ്ല്യൂഡബ്ല്യൂഇ ലൈവ് ഇവൻറ് കാണാം.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *