
പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ ആലത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഞ്ചുമൂർത്തി മംഗലത്തിൽ രാത്രി 12.45 നാണ് അപകടം. തമിഴ്നാട് തിരുത്തണിയിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്.
റോഡിന്റെ വലതുവശത്തെ ഡിവൈഡറിൽ തട്ടിയാണ് ബസ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.