സിപിഐ ദേശീയ കൗൺസിൽ യോ​ഗത്തിന് ഇന്ന് തുടക്കമാവും

  • india
  • November 28, 2024

ന്യൂഡൽഹി: സിപിഐ ദേശീയ കൗൺസിൽ യോഗം ഇന്ന് മുതൽ ഡൽഹിയിൽ ആരംഭിക്കും. മൂന്ന് ദിവസമാണ് യോഗം ചേരുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അവലോകനമാണ് പ്രധാന അജണ്ട. മഹാരാഷ്ട്രയിലെയും ഝാർഖണ്ഡിലെയും പാർട്ടിയുടെ പ്രകടനവും വിലയിരുത്തും. വരുന്ന പാർട്ടി കോൺഗ്രസിന്റെ വേദിയും സമ്മേളനങ്ങളുടെ സമയക്രമവും നിശ്ചയിക്കുകയാണ് യോഗത്തിന്റെ മറ്റൊരു അജണ്ട. 2025 ഡിസംബറിലാണ് പാർട്ടി കോൺഗ്രസ് ചേരുക.

അതേസമയം വയനാട്ടിലെ വോട്ടിലുണ്ടായ കുറവ് സിപിഐ സംസ്ഥാന നേതൃത്വ‌ത്തെ പാർട്ടിക്കുള്ളിൽ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ആറു മാസത്തിനുള്ളിൽ നടന്ന തിരഞ്ഞെടുപ്പിൽ 71,616 വോട്ടിന്റെ കുറവുണ്ടായത് പാർട്ടി നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്.

സിപിഎം ചേലക്കരയും പാലക്കാടും മാത്രം ശ്രദ്ധിക്കുകയും വയനാടിനെ അവഗണിക്കുകയും ചെയ്യാൻ കാരണം പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗത്തിൽ ശക്തമാണ്.വിജയ സാധ്യതയില്ലാത്ത മണ്ഡലത്തിൽ മുതിർന്ന നേതാവായ സത്യൻ മൊകേരിയേ സ്ഥാനാർഥിയാക്കിയതും ചോദ്യം ചെയ്യപ്പെടും.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *