ദുൽഖർ ചിത്രം ലക്കി ഭാസ്കർ ഒടിടിയിൽ

ദുൽഖറിനെ നായകനാക്കി വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്‍കർ. തിയേറ്ററുകളിൽ ഹിറ്റായ ചിത്രം ഒടുവിൽ ഒടിടിയിലും പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ലക്കി ഭാസ്‍കർ ആഗോളതലത്തിൽ 111 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് കളക്ഷൻ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒടിടിയിൽ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഒടിടിയിലും മികച്ച അഭിപ്രായമാണ് ദുൽഖർ ചിത്രം നേടുന്നത് എന്നാണ് പ്രതികരണങ്ങൾ തെളിയിക്കുന്നത്. നേരിട്ട പരാജയങ്ങളെയെല്ലാം പഴങ്കഥയാക്കി വമ്പൻ തിരിച്ചുവരവാണ് ദുൽഖർ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയുമായതോടെ ചിത്രത്തിന് കൂടുതൽ സ്‍ക്രീനുകൾ ലഭിക്കുകയും ഭാഷാഭേദമന്യേ ഹിറ്റാകുകയും ചെയ്യുകയായിരുന്നു.

മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറിൽ ആണ്. ശബരിയാണ് ദുൽഖർ ചിത്രത്തിന്റെ പിആർഒ.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *