കഴക്കൂട്ടത്ത് ​ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു

  • crime
  • November 28, 2024

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗുണ്ടകളുടെ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെ കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിലായിരുന്നു ആക്രമണം. ഹോട്ടൽ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാന് (23) ആണ് വെട്ടേറ്റത്. കൈപ്പത്തിയിൽ ​ഗുരുതരമായ പരിക്കേറ്റ തൗഫീഖിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടുപേർ പിടിയിലായി.

നിരവധി കേസുകളിൽ പ്രതിയായ കഴക്കൂട്ടം സ്വദേശി വിജീഷ് (സാത്തി), സഹോദരൻ വിനീഷ് (കിട്ടു) എന്നിവരാണ് പിടിയിലായത്.കഴക്കൂട്ടം തുമ്പ കഠിനംകുളം സ്റ്റേഷനുകളിൽ വധശ്രമമടക്കമുള്ള നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. അക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളെ ഉടൻ തന്നെ പൊലീസ് പിടികൂടുകയായിരുന്നു. ഒരാഴ്ച മുൻപ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട് തർക്കമുണ്ടായിരുന്നു. ഇതിൻ്റെ വൈരാ​ഗ്യത്തിലായിരുന്നു ആക്രമണം.

Related Posts

കണ്ണൂർ സ്ഫോടനക്കേസ്; പ്രതി അനൂപ് മാലിക്കിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

കണ്ണൂർ: കണ്ണൂർ കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക്കിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മൂന്നുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയിരിക്കുന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കണ്ണപുരം കീഴറയിലെ വാടകക്കെടുത്ത വീട്ടിലാണ് കഴിഞ്ഞ ഓ​ഗസ്റ്റ് 30…

കൊല്ലത്ത് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു; അയൽവാസി അറസ്റ്റിൽ

കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യാം സുന്ദർ (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി ധനേഷിനെ(37) പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 12ന് ആയിരുന്നുസംഭവം. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമിനെ ധനേഷ് വീട്ടിൽക്കയറി കഴുത്തിന്…

Leave a Reply

Your email address will not be published. Required fields are marked *