കസവ് സാരിയിൽ പ്രിയങ്ക ​ഗാന്ധി; ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്തു‌

  • india
  • November 28, 2024

ന്യൂഡൽഹി: വയനാട്ടിൽ നിന്നുള്ള ലോക്സഭാം​ഗമായി പ്രിയങ്ക ​ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യവാചകം ചൊല്ലിയത്‌. കേരള സാരി അണിഞ്ഞാണ് പ്രിയങ്ക ആദ്യദിനം പാർലമെന്റിലെത്തിയത്. വലിയ ആഘോഷത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കയെ വരവേറ്റത്. അമ്മ സോണിയ ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധിയും സാക്ഷിയായി. കേരളത്തിൽനിന്നുള്ള ഏക വനിതാ ലോക്സഭാംഗമാണ് പ്രിയങ്ക.

വ്യാഴാഴ്ച രാവിലെ 11 മണിക്കാണ്‌ സത്യപ്രതിജ്ഞ നടന്നത്. ദുരന്ത ബാധിത മേഖലയ്ക്കുള്ള കേന്ദ്ര സഹായം ഉൾപ്പടെയുള്ള വയനാടിന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരിക്കും എംപി ആയതിന് ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പ്രസംഗം.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ചേർന്ന കോൺഗ്രസ് പാർലമെന്ററി യോഗത്തിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തു. നവംബർ 30, ഡിസംബർ 1 തീയതികളിൽ മണ്ഡലത്തിൽ പര്യടനം നടത്തും.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *