വിനോദ സഞ്ചാരകേന്ദ്ര നവീകരണം; കേരളത്തിന് 155 കോടി അനുവദിച്ച് കേന്ദ്രം

  • india
  • November 30, 2024

ന്യൂഡൽഹി: രാജ്യത്തെ 40 വിനോദ സഞ്ചാരകേന്ദ്രങ്ങൾ നവീകരിക്കുന്നതിന് പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇതിലേക്കായി 3295.76 കോടി രൂപ കേന്ദ്രം അനുവദിച്ചു. 23 സംസ്ഥാനങ്ങളിലെ 40 പദ്ധതികൾക്കാണ് തുക ലഭിക്കുക.

കേരളത്തിന് 155 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൊല്ലം അഷ്ടമുടി ബയോഡൈവേർസിറ്റി ആൻഡ് ഇക്കോ റിക്രിയേഷനൽ ഹബ്ബിന് 59.71 കോടി രൂപയും കോഴിക്കോട് സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർസ് കൾചറൽ ക്രൂസിബിൾ പദ്ധതിക്ക് 95.34 കോടി രൂപയുമാണ് അനുവദിച്ചത്.

ആഗോളനിലവാരത്തിലേക്ക് വിനോദ സഞ്ചാരകേന്ദ്രങ്ങളെ നവീകരിക്കാനാണ് ലക്ഷ്യമെന്ന് കേന്ദ്ര സംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് പറഞ്ഞു.

ഇപ്പോഴുള്ള പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുക, അടിസ്ഥാന സൗകര്യവികസനത്തിനായി പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, നൂതന സാങ്കേതികവിദ്യകളെ ഉൾച്ചേർക്കുക തുടങ്ങിയ ലക്ഷ്യങ്ങളുണ്ട്. അത്ര പ്രശസ്തമല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത് പ്രാദേശികസമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മൂലധന നിക്ഷേപത്തിനായി പ്രത്യേകസഹായം നൽകുന്ന പദ്ധതിയാണിത്. രണ്ടുവർഷത്തിൽ പദ്ധതി പൂർത്തിയാക്കാനാണ് നിർദേശം. 2026 മാർച്ചിന് മുൻപായി തുകനൽകും.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *