
ചെന്നൈ : ഡിഎംകെ എംപി കനിമൊഴിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് എച്ച്.രാജയ്ക്ക് 6 മാസം തടവ് ശിക്ഷ. മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ യുകെയിലായിരുന്നപ്പോൾ തമിഴ്നാട് ബിജെപിയെ നയിച്ച നേതാവാണ് എച്ച്.രാജ. കനിമൊഴി അവിഹിത സന്തതിയെന്നായിരുന്നു എച്ച്.രാജയുടെ പരാമർശം. ഇതേ തുടർന്ന് പൊലീസ് കേസെടുക്കുകയും കോടതി ശിക്ഷ വിധിക്കുകയുമായിരുന്നു.