‘ദ സിസർ കട്ട്’; മലയാളം ഷോർട്ട് ഫിലിമിൽ നായികയാകുന്നത് ബ്രിട്ടീഷ് താരം സാറ എലിസബത്ത്

ബ്രിട്ടീഷ് സിനിമാതാരവും തീയേറ്റർ ആർട്ടിസ്റ്റുമായ സാറ എലിസബത്ത് നായികയായി എത്തുന്ന മലയാളം ഷോർട്ട് ഫിലിം ‘ദ സിസർ കട്ട്’ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി.

യുട്യൂബിൽ വൻ വിജയമായി മാറിയ ‘ദി നൈറ്റ്‘ നും ’യുകെ മല്ലു ഫ്രസ്ട്രേറ്റഡ്’ നും ശേഷം ബ്രിട്ടനിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മ, ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ ടാക്സ് കെയർ അക്കൗണ്ടൻസി സർവീസസും പേജ് ഇന്റർനാഷണൽ ലിമിറ്റഡും ചേർന്ന് നിർമ്മിക്കുന്ന മൂന്നാമത്തെ മലയാളം ഹൃസ്വചിത്രമാണ് ‘ദി സിസർ കട്ട്‘.

പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം ജോ സഖറിയ, സുനിൽ രാജൻ എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു. രചന ജിഷ്ണു വെട്ടിയാർ, ക്യാമറ കിഷോർ ശങ്കർ, സംഗീത സംവിധാനം ഋതു രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രഞ്ജിത്ത് വിജയരാഘവൻ, മാത്തുക്കുട്ടി ജോൺ

ബ്രിട്ടീഷ് അഭിനേതാക്കളെ ഉൾപ്പെടുത്തി പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന മലയാളം ഷോർട്ട് ഫിലിം എന്ന പ്രത്യേകതയുമായി എത്തുന്ന ‘ദി സിസർ കട്ട്’ ഉടൻ തന്നെ തങ്ങളുടെ യുട്യൂബ് ചാനലിൽ റിലീസിന് തയ്യാറെടുക്കുകയാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *