​ഗിനിയയിൽ ഫുട്ബോൾ മത്സരത്തിനിടെ ഉന്തും തള്ളും; 56 മരണം

കൊണാർക്കി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ ഞായറാഴ്ച ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 56 പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.രാജ്യത്തെ രണ്ടാമത്തെ വലിയനഗരമായ എൻസെറെക്കോറിലെ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. നൂറിലേറെപ്പേർ മരിച്ചെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.

റഫറിയുടെ തീരുമാനവുമായി ബന്ധപ്പെട്ട് ടീമുകളുടെ ആരാധകർതമ്മിലുണ്ടായ തർക്കവും കൈയാങ്കളിയുമാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് പട്ടാളഭരണകൂടം അറിയിച്ചു. റഫറിക്കുനേരേ പ്രതിഷേധിച്ചവർ കല്ലേറുനടത്തിയതോടെ സംഘർഷം വഷളാവുകയായിരുന്നു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

‌2021-ൽ പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ഗിനിയയുടെ പ്രസിഡന്റ് മാമാഡി ഡൗംബൗയയോടുള്ള ആദരസൂചകമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ലെയ്ബ്, എൻസെറെക്കോർ ടീമുകൾതമ്മിലായിരുന്നു മത്സരം.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *