എഴുത്തുകാരൻ പ്രൊഫ. എം ആർ ചന്ദ്രശേഖരൻ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ ചെമ്പൂക്കാവ് ധന്യശ്രീയിൽ പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ അന്തരിച്ചു. 96 വയസ്സായിരുന്നു. എറണാകുളത്തെ സാന്ത്വന പരിചരണകേന്ദ്രത്തിൽ ബുധനാഴ്ച പുലർച്ചെ 1.15 -നായിരുന്നു അന്ത്യം.

വിദ്യാഭ്യാസ വിദഗ്ധൻകൂടിയായിരുന്ന അദ്ദേഹം എം.ആർ.സി. എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളിലൊരാളായ എം.ആർ. ചന്ദ്രശേഖരൻ കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ.യുടെ സ്ഥാപക നേതാക്കളിലൊരാളാണ്.

മാധ്യമപ്രവർത്തകനായാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തിൽ ആരംഭിച്ച നവജീവൻ മാസികയുടെ എഡിറ്ററായിരുന്നു. മാതൃഭൂമിയിൽ സബ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.

‘മലയാളനോവൽ ഇന്നും ഇന്നലെയും’ എന്ന പുസ്തകത്തിന് 2010-ൽ കേരള സാഹിത്യ അക്കാദമിയുടെ നിരൂപണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം ലഭിച്ചു. വിവർത്തനത്തിന് എം.എൻ. സത്യാർഥി പുരസ്‌കാരവും നേടി.

കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രം, എന്റെ ജീവിതകഥയിലെ എൻ.വി. പർവ്വം, കമ്യൂണിസം ചില തിരുത്തലുകൾ, ഉഴുതുമറിച്ച പുതുമണ്ണ്, ജോസഫ് മുണ്ടശ്ശേരി: വിമർശനത്തിന്റെ പ്രതാപകാലം, ഗ്രന്ഥപൂജ, ലഘുനിരൂപണങ്ങൾ, ഗോപുരം, സത്യവും കവിതയും, നിരൂപകന്റെ രാജ്യഭാരം തുടങ്ങി നിരവധി പുസ്തകങ്ങളെഴുതി. നിരൂപണത്തിൽ അൻപതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.

സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ-നിർവാഹക സമിതി അംഗമായിരുന്നു. കാലിക്കറ്റ് സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ്, മലയാളം സർവകലാശാല അക്കാദമിക് കൗൺസിൽ എന്നിവയിലും പ്രവർത്തിച്ചു. കൊടകര നാഷണൽ ഹൈസ്‌കൂളിലും കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലും പയ്യന്നൂർ കോളേജിലും അധ്യാപകനായിരുന്നു.

ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: റാം കുമാർ, പ്രിയ. മരുമക്കൾ: ശങ്കർ, ധന്യ.

Related Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *