​ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ; ​ഗുരുതര ആരോപണവുമായി ആംനസ്റ്റി ഇന്റർനാഷണൽ

ലണ്ടൻ: ​ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. ഈ വംശഹത്യയിൽ യു.എസ്. ഉൾപ്പെടെയുള്ള ഇസ്രയേലിൻറെ സഖ്യകക്ഷികളും പങ്കാളികളാണെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.

മാരക ആക്രമണങ്ങൾ നടത്തിയും അടിസ്ഥാന സൗകര്യങ്ങൾ തകർത്തും ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ളവയുടെ വിതരണം തടസ്സപ്പെടുത്തിയും പലസ്തീനികളെ കരുതിക്കൂട്ടി തകർക്കാനുള്ള നടപടികളാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ആംനസ്റ്റി ഇന്റർനാഷണൽ തങ്ങളുടെ റിപ്പോർട്ടിൽ ആരോപിക്കുന്നു.

ആംനസ്റ്റിയുടെ കണ്ടെത്തലുകൾ അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കണം. ഇത് വംശഹത്യയാണ്. ഇത് ഇപ്പോൾ അവസാനിപ്പിക്കണം എന്നും സംഘടനയുടെ സെക്രട്ടറി ജനറൽ ആഗ്നസ് കലമാർഡ് റിപ്പോർട്ടിൽ പറയുന്നു. 2023 ഒക്ടോബർ ഏഴാം തീയതി ഹമാസ്, ഇസ്രയേലിന് നേർക്ക് നടത്തിയ ആക്രണമാണ് നിലവിലെ രക്തച്ചൊരിച്ചിലിലേക്ക് വഴിതെളിച്ചത്.

ഇസ്രയേലിന്റെ യു.എസ്. ഉൾപ്പെടെയുള്ള സഖ്യകക്ഷികളും ഈ വംശഹത്യയിൽ പങ്കാളികളാണെന്നും ഇസ്രയേലിന് ആയുധങ്ങൾ വിതരണം നിർത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ആംനസ്റ്റിയുടെ ആരോപണത്തെ ഇസ്രയേൽ നിരാകരിച്ചു. റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നും കള്ളങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇസ്രയേലിന്റെ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഹമാസിന്റെ ആക്രണമാണ് യുദ്ധത്തിന് വഴിവെച്ചതെന്ന് പറഞ്ഞ ഇസ്രയേൽ, അന്താരാഷ്ട്ര നിയമപ്രകാരം സ്വയം പ്രതിരോധമാണ് നടത്തുന്നതെന്നും വ്യക്തമാക്കി.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *