ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ്; ​ആദ്യ പന്തിൽ ജയ്സ്വാൾ പുറത്ത്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെ. ഒന്നാം പന്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാൾ പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു ഒന്നാം ടെസ്റ്റിൽ സെഞ്ചുറി നേടിയ ജയ്സ്വാൾ. ഒന്നാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്സിലും ജയ്​സ്വാൾ പൂജ്യത്തിനാണ് പുറത്തായത്. ക്യാപ്റ്റൻ രോഹിത് ശർമ തിരിച്ചെത്തിയെങ്കിലും ജയ്​സ്വാളും കെ. എൽ. രാഹുലും ചേർന്നാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്.

‌ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. പേസർമാർ അരങ്ങുവാണ ഒന്നാം ടെസ്റ്റിൽ 295 റൺസിന് ഓസ്‌ട്രേലിയയെ തോൽപിച്ച് പരമ്പരയിൽ ലീഡ് നേടി നിൽക്കുകയാണ് ഇന്ത്യ.

രോഹിതിന് പുറമെ ഒരു മാറ്റം കൂടിയുണ്ട് ഇന്ത്യയ്ക്ക്. ആർ.അശ്വിനും ടീമിൽ തിരിച്ചെത്തി. ഇവർക്ക് പകരം വാഷിങ്ടൺ സുന്ദറും ശുഭ്മാൻ ഗില്ലും പുറത്തിരിക്കും. രവീന്ദ്ര ജഡേജ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറൽ എന്നിവരും ടീമിലില്ല. ആതിഥേയരായ ഓസീസ് ടീമിൽ ഒരു മാറ്റമാണുള്ളത്. ജോഷ് ഹേസൽവുഡിന് പകരം സ്‌കോട്ട് ബാളണ്ട് ടീമിലെത്തി.

ടീം:
ഇന്ത്യ: യശസ്വി ജയ്‌സ്വാൾ, കെ. എൽ. രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ഋഷഭ് പന്ത്, രോഹിത് ശർമ, നിതീഷ്‌കുമാർ റെഡ്ഡി, ആർ.അശ്വിൻ, ഹർഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ: ഉസ്മാൻ ഖവാജ, നഥാൻ മക്‌സ്വീനി, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് കാർവി (വിക്കറ്റ്കീപ്പർ), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലയൺ, സ്‌കോട്ട് ബോളണ്ട്.

Related Posts

കേരള ക്രിക്കറ്റ് ലീ​ഗ്; ചാമ്പ്യൻ പട്ടം സ്വന്തമാക്കി കൊച്ചി ബ്ലൂടൈഗേഴ്സ്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ചാമ്പ്യന്‍ പട്ടം കൊച്ചി ബ്ലൂടൈഗേഴ്സിന് സ്വന്തം. ടോസിന്റെ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും, 182 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്ലത്തെ കൊച്ചിയുടെ ബൗളിംഗ് നിര എറിഞ്ഞുവീഴ്ത്തി. സാലി സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കളത്തിലിറങ്ങിയ കൊച്ചി, മുന്‍ ചാമ്പ്യന്മാരായ…

ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെ ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ് സിഇഒ അഭിക് ചാറ്റർജി, സ്‌പോർട്ടിങ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് എന്നിവരടക്കമുള്ളവരുടെ ശമ്പളത്തിലാണ് കുറവുവരുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, താഴെത്തട്ടിലുള്ള ജീവനക്കാരുടെ ശമ്പളത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *