ജനുവരി ഒന്നുമുതൽ കാർ വില വർധിപ്പിക്കുമെന്ന് ഹ്യൂണ്ടായ്

മുംബൈ: 2025 ൽ കാർ വില വർധിപ്പിക്കുമെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ. ജനുവരി ഒന്നുമുതൽ വില വർധന പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. അസംസ്കൃതവസ്തുക്കളുടെ വിലയിലുണ്ടായ വർധന വഴിയുണ്ടായ അധികച്ചെലവിൽ ഒരു ഭാഗം ഉപഭോക്താക്കളിലേക്കു കൈമാറുകയാണെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തരുൺ ഗാർഗ് വ്യക്തമാക്കി. എല്ലാ മോഡലുകൾക്കും 25,000 രൂപവരെയാണ് വർധന വരുത്തുക എന്നും കമ്പനി അറിയിച്ചു.

Related Posts

മാരുതി സുസുക്കിയുടെ വില വർധന ഏപ്രിൽ എട്ടുമുതൽ

മുംബൈ: വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കി. വില വർധന ഏപ്രിൽ എട്ടുമുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു. 2,500 രൂപമുതൽ 62,000 രൂപവരെയാണ് കൂടുക. തിരഞ്ഞെടുത്ത മോഡലുകൾക്കുമാത്രമാകും വർധനയെന്നും കമ്പനി അറിയിച്ചു. ഏപ്രിലിൽ…

വിറ്റുവരവ്; ടെസ്ലയെ മറികടന്ന് ബിവൈഡി

മുംബൈ: വിറ്റുവരവിൽ ഇലോൺ മസ്കിന്റെ ടെസ്‌ലയെ മറികടന്ന് ചൈനയുടെ വൈദ്യുതവാഹനനിർമാതാക്കളായ ബിവൈഡി. കഴിഞ്ഞവർഷം ബിവൈഡിയുടെ വിറ്റുവരവ് 10,000 കോടി ഡോളർ (ഏകദേശം 8.57 ലക്ഷം കോടി രൂപ) പിന്നിട്ടതോടെയാണിത്. 2024-ൽ ബിവൈഡി 10,720 കോടി ഡോളറിന്റെ വിറ്റവരവാണ് നേടിയത്. ടെസ്‌ലയ്ക്കിത് 9770…

Leave a Reply

Your email address will not be published. Required fields are marked *