ബിജു മേനോൻ ചിത്രം ‘കഥ ഇന്നുവരെ’ ഒ.ടി.ടിയില്‍

ബിജു മേനോനെ നായകനാക്കി വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്ത ‘കഥ ഇന്നുവരെ’ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോണ്‍ പ്രൈമിലാണ് ചിത്രം എത്തിയിരിക്കുന്നത്. മികച്ച പ്രതികരണം നേടിയ ചിത്രം സെപ്റ്റംബര്‍ 20നായിരുന്നു തിയേറ്ററുകളില്‍ എത്തിയത്.

വേറിട്ട പ്രമേയത്തിനൊപ്പം മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും കൈയൊതുക്കമുള്ള സംവിധാനവുമാണ് ചിത്രത്തിന്റെ സവിശേഷതയെന്നായിരുന്നു പ്രേക്ഷക പ്രതികരണം. പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തിയത്. മേതില്‍ ദേവികയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് കഥ ഇന്നുവരെ.

നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹന്‍, ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പി.ബി, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചത്.

ജോമോന്‍ ടി.ജോണ്‍ ഒരുക്കിയ ദൃശ്യങ്ങളും ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിങ്ങും അശ്വിന്‍ ആര്യന്‍ ഒരുക്കിയിട്ടുള്ള പാട്ടുകളുമെല്ലാം സിനിമയുടെ ഹൈലൈറ്റാണ്. പ്രാഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ്- ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്- സുധി സുരേന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍- വിപിന്‍ കുമാര്‍, വി.എഫ്.എക്‌സ്- കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈന്‍- ടോണി ബാബു, സ്റ്റില്‍സ്- അമല്‍ ജെയിംസ്, ഡിസൈന്‍സ്- ഇല്യൂമിനാര്‍ട്ടിസ്റ്റ്, പ്രൊമോഷന്‍സ്- 10ജി മീഡിയ, പി.ആര്‍.ഒ- എ.എസ്. ദിനേശ്, ആതിര ദില്‍ജിത്.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *