സന്തോഷ് ട്രോഫി ഫുട്ബോൾ; ​ഗോവയെ വീഴ്ത്തി കേരളത്തിന് വിജയത്തുടക്കം

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിനു വിജയത്തുടക്കം. കഴിഞ്ഞ ടൂർണമെൻ്റിൽ ക്വാർട്ടറിൽ കേരളത്തെ വീഴ്ത്തിയ ഗോവയെ പരാജയപ്പെടുത്തിയാണ് കേരളം വിജയയാത്ര തുടങ്ങിയത്.

കേരളത്തിനായ് പി.ടി. മുഹമ്മദ് റിയാസ്(15), മുഹമ്മദ് അജ്സൽ(20), നസീബ് റഹ്മാൻ(32), ക്രിസ്റ്റി ഡേവിസ്(69) എന്നിവരും ഗോവയ്ക്കായി നീഖൽ ഫെർണാണ്ടസ്(രണ്ട്), ഷുബേർട്ട് ജോനസ് പെരേര(76, 86) എന്നിവരും സ്കോർ ചെയ്തു.

രണ്ടാം മിനിറ്റിൽ ആദ്യ ഗോൾ വഴങ്ങിയെങ്കിലും സമ്മർദത്തിനു വഴങ്ങാതെ കളിച്ചതാണ് കേരളത്തിനെ വിജയത്തിലെത്തിച്ചത്. ആദ്യ പകുതി പിരിയുമ്പോൾ 3-1 എന്ന വ്യക്തമായ ലീഡ് സ്വന്തമാക്കി. 69-ാം മിനിറ്റിൽ ക്രസ്റ്റി ഡേവിഡ് പന്തുമായി ബോക്സിലേക്ക് കയറി ലീഡ് നാലാക്കി. രണ്ടാം പകുതിയിൽ പകരക്കാരനായ ഷുബേർട്ട് പെരേരയെ കളത്തിലിറക്കി തിരിച്ചടിക്കാൻ ഗോവ തുടങ്ങി. 76, 86 മിനിറ്റുകളിൽ ഷുബേർട്ട് പെരേര രണ്ടു ഗോളുകൾ നേടി കേരളത്തെ ഞെട്ടിച്ചു. ജയം വഴുതി പോകാതിരിക്കാൻ പന്ത് നിയന്ത്രിച്ച് കേരളം അവസാന നിമിഷങ്ങളെ മറി കടന്നു മൂന്നു പോയിൻ്റ് സ്വന്തമാക്കി.

Related Posts

കേരള ക്രിക്കറ്റ് ലീ​ഗ്; ചാമ്പ്യൻ പട്ടം സ്വന്തമാക്കി കൊച്ചി ബ്ലൂടൈഗേഴ്സ്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ചാമ്പ്യന്‍ പട്ടം കൊച്ചി ബ്ലൂടൈഗേഴ്സിന് സ്വന്തം. ടോസിന്റെ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും, 182 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്ലത്തെ കൊച്ചിയുടെ ബൗളിംഗ് നിര എറിഞ്ഞുവീഴ്ത്തി. സാലി സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കളത്തിലിറങ്ങിയ കൊച്ചി, മുന്‍ ചാമ്പ്യന്മാരായ…

ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെ ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ് സിഇഒ അഭിക് ചാറ്റർജി, സ്‌പോർട്ടിങ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് എന്നിവരടക്കമുള്ളവരുടെ ശമ്പളത്തിലാണ് കുറവുവരുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, താഴെത്തട്ടിലുള്ള ജീവനക്കാരുടെ ശമ്പളത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *