
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് വീണ് അപകടം. ബന്ദിപോരയിൽ മഞ്ഞി തെന്നി വാഹനം കൊക്കയിലേക്ക് വീഴുകയീയിരുന്നു. 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന സൈനികർക്ക് അപകടത്തിൽ പരുക്കേറ്റതായാണ് വിവരം.ഗുരേസിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.
അതേസമയം ഒരുമാസം മുന്നേ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സൈനിക വാഹനം തെന്നിമാറി സൈനികന് വീരമൃത്യു സംഭവിച്ചിരുന്നു. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. കുൽഗാമിലെ ഡിഎച്ച് പോറ പ്രദേശത്താണ് അപകടമുണ്ടായത്.