വീണ്ടും കുറഞ്ഞ് സ്വർണവില; മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച 720 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,120 രൂപയാണ്.

കഴിഞ്ഞ ആഴ്ച ആദ്യ ദിവസങ്ങളിൽ സ്വർണവില കുത്തനെ കൂടിയിരുന്നു. മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് വർധിച്ചത്. എന്നാൽ വാരാന്ത്യത്തിൽ രണ്ട് ദിവസംകൊണ്ട് 1160 രൂപയാണ് സ്വർണത്തിനു കുറഞ്ഞത്.

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7140 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5895 രൂപയാണ്. വെള്ളിയുടെ വിലയിലും കഴിഞ്ഞ ആഴ്ച വലിയ ഇടിവ് ഉണ്ടായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.

Related Posts

12 ശതമാനം നിരക്ക് ഒഴിവാക്കി; ജിഎസ്ടി സ്ലാബുകൾ മൂന്നായി കുറച്ചേക്കും

മുംബൈ: നികുതി യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി ജി.എസ്.ടി സ്ലാബുകൾ മൂന്നായി കുറച്ചേക്കുമെന്ന് റിപ്പോർട്ട്. 12 ശതമാനം നികുതി നിരക്ക് ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ഈ വിഭാഗത്തിൽ വരുന്നവ അഞ്ച് ശതമാനത്തിലേയ്‌ക്കോ 18 ശതമാനത്തിലേയ്‌ക്കോ മാറ്റിയേക്കും. നിലവിൽ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം,…

വീണ്ടും കുതിച്ചുക്കയറി സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 1760 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71,440 രൂപയാണ്. ഗ്രാമിന് 220 രൂപ കൂടി. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 8710 രൂപയാണ്. ഈ മാസം രണ്ടാം വാരത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *