ഇന്ത്യൻ ചിത്രം ‘ലാപതാ ലേഡീസ്’ ഓസ്കർ ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്ത്

2025-ലെ ഓസ്‌കർ പുരസ്‌കാരങ്ങൾക്കുള്ള ചുരുക്കപട്ടികയിൽനിന്ന് ഇന്ത്യൻ ചിത്രം ‘ലാപതാ ലേഡീസ്’ പുറത്തായി. ഓസ്‌കറിൽ ‘ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം’ വിഭാഗത്തിലാണ് ‘ലാപതാ ലേഡീസ്’ നാമനിർദേശം ചെയ്യപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞദിവസം പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയിൽ ചിത്രത്തിന് ഇടംപിടിക്കാനായില്ല.

അതേസമയം, ഇന്ത്യൻ താരങ്ങൾ അഭിനയിച്ച ‘സന്തോഷ്’ എന്ന സിനിമ ഓസ്‌കർ ചുരുക്കപ്പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ബ്രിട്ടീഷ്-ഇന്ത്യൻ സംവിധായകയായ സന്ധ്യ സുരി സംവിധാനംചെയ്ത ചിത്രം യു.കെ.യിൽനിന്നാണ് ഓസ്‌കർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. 2025-ലെ ഓസ്‌കറിൽ ‘ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം’ വിഭാഗത്തിൽ അടുത്ത റൗണ്ടിലേക്കായി 15 ചിത്രങ്ങളാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ ചുരുക്കപ്പട്ടികയിലുള്ളത്.

സെപ്റ്റംബറിലാണ് ‘ലാപതാ ലേഡീസ്’ ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി പ്രഖ്യാപിച്ചത്. വിവിധ ഇന്ത്യൻ ഭാഷകളിൽനിന്നുളള 29 ചിത്രങ്ങളിൽനിന്നാണ് ‘ലാപതാ ലേഡീസി’നെ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ തിരഞ്ഞെടുത്തത്. ഇതിനുപിന്നാലെ ചിത്രത്തിന്റെ പേര് ‘ലോസ്റ്റ് ലേഡീസ്’ എന്നാക്കി മാറ്റിയിരുന്നു. ഈ പേരിൽ പുതിയ പോസ്റ്ററുകളും പുറത്തിറങ്ങി.

ആമിർ ഖാൻ പ്രൊഡക്ഷൻസും ജിയോ സ്റ്റുഡിയോസും ചേർന്നാണ് ലാപതാ ലേഡീസ് നിർമിച്ചിരിക്കുന്നത്. പ്രതിഭ റാൻട, സ്പർഷ് ശ്രീവാസ്തവ, നിതാൻഷി ഗോയൽ, രവി കിഷൻ, ഛായ കദം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

Related Posts

സിനിമ ചെയ്യുന്നത് ജൂറി കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിനോട് പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല പകരം പ്രേക്ഷകർക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *