
തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച സെമിനാറിനിടെ ഗവർണർക്കെതിരെയുണ്ടായ പ്രതിഷേധത്തിൽ നാലു എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ. ആദർശ്, അവിനാശ്, ജയകൃഷ്ണൻ, അനന്തു എന്നിവരെയാണ് രാത്രി വൈകി പോലീസ് അറസ്റ്റുചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു.
എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് അനുശ്രീ, നേതാക്കളായ അഫ്സൽ, സിജോ, ആദർശ് എന്നിവർക്കും കണ്ടാലറിയാവുന്ന നൂറു പേർക്കെതിരേയുമാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുള്ളത്. സംസ്ഥാനത്തെ സർവകലാശാലകളെ ഗവർണർ കാവിവത്കരിക്കുന്നുവെന്നും വി.സി.മാരെ അനധികൃതമായി നിയമിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.