ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

  • crime
  • December 19, 2024

കോഴിക്കോട്: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി പൊലീസ് പിടികൂടി. കോഴിക്കോട് നിന്നാണ് കേസിലെ പ്രതികളായ പനമരം കുന്നുമ്മൽ വീട്ടിൽ കെ.വിഷ്ണു (31), പനമരം താഴെ പുനത്തിൽ വീട്ടിൽ നബീൽ കമർ (25) എന്നിവരെ എസ്എംഎസ് ഡിവൈഎസ്പി എം.കെ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇവർക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരം കേസ് ചുമത്തും. വധശ്രമക്കുറ്റവും ചുമത്തും. കേസിൽ ഹർഷിദ്, അഭിരാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ 4 പേരുൾപ്പെട്ട അക്രമിസംഘത്തിലെ എല്ലാവരും പിടിയിലായി.

ചെക്ക് ഡാം കാണാൻ എത്തിയ യുവാക്കൾ കൂടൽ കടവിൽ വച്ച് മറ്റൊരു കാറിലെ യാത്രക്കാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിൽ ഇടപെട്ട നാട്ടുകാർക്ക് നേരെയായി പിന്നിട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാൻ തുടങ്ങിയപ്പോൾ ആദിവാസി യുവാവായ മാതൻ തടഞ്ഞു. പിന്നീട് കാറിൽ വിരൽ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേർത്തു പിടിച്ച് അരക്കിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കൾ വലിച്ചിഴക്കുകയായിരുന്നു. പിന്നാലെ വന്ന കാർ യാത്രക്കാർ ബഹളം വച്ചതോടെയാണ് മാതനെ വഴിയിൽ തള്ളിയത്. കർണാടകയിലേക്ക് കടന്ന ഹർഷിദും അഭിരാമും ബസില്‍ വയനാട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് പൊലീസ് പിടികൂടിയത്.

പിടിയിലായ ഹർഷിദ് ബീനാച്ചിയിലെ സിഗരറ്റ് കമ്പനിയില്‍ സെയില്‍സ്‌മാനാണ്. അഭിറാം ബെംഗളൂരുവില്‍ ആനിമേഷൻ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന നബീല്‍ സഹോദരൻ്റെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്. നാട്ടില്‍ ദിവസ കൂലിക്ക് ജോലി ചെയ്യുന്ന ആളാണ് വിഷ്ണു.

Related Posts

കണ്ണൂർ സ്ഫോടനക്കേസ്; പ്രതി അനൂപ് മാലിക്കിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

കണ്ണൂർ: കണ്ണൂർ കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക്കിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മൂന്നുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയിരിക്കുന്നത്. സ്ഫോടനം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കണ്ണപുരം കീഴറയിലെ വാടകക്കെടുത്ത വീട്ടിലാണ് കഴിഞ്ഞ ഓ​ഗസ്റ്റ് 30…

കൊല്ലത്ത് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു; അയൽവാസി അറസ്റ്റിൽ

കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യാം സുന്ദർ (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി ധനേഷിനെ(37) പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 12ന് ആയിരുന്നുസംഭവം. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമിനെ ധനേഷ് വീട്ടിൽക്കയറി കഴുത്തിന്…

Leave a Reply

Your email address will not be published. Required fields are marked *