കർണാടകയിൽ വനിതാ മന്ത്രിയെ അധിക്ഷേപിച്ച സംഭവം; ബിജെപി നേതാവ് സിടി രവി അറസ്റ്റിൽ

  • india
  • December 20, 2024

ബെം​ഗളൂരു: കർണാടക നിയമനിർമാണ കൗൺസിലിൽവെച്ച് വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറിയും എം.എൽ.സിയുമായ സി.ടി. രവിയാണ് അറസ്റ്റിലായത്. ചർച്ചക്കിടെ മോശം വാക്കുകൾ ഉപയോ​ഗിച്ച് തന്നെ അപമാനിച്ചെന്ന, വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ പരാതിയിലാണ് നടപടി.

ബെല​ഗാവിലെ സുവർണ വിധാൻ സൗധയിൽനിന്ന് വ്യാഴാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത രവിയെ വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ ​ഘാനാപുർ പോലീസ് സ്റ്റേഷനിലെത്തിച്ചു. ജനപ്രതിനിധികൾക്കായുള്ള ബെം​ഗളൂരുവിലെ പ്രത്യേക കോടതിയിൽ അദ്ദേഹത്തെ ഹാജരാക്കും. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈം​ഗിക അതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

ബി.ജെ.പി പ്രവർത്തകർക്കൊപ്പം പ്രതിഷേധിക്കുന്നതിനിടെ ആയിരുന്നു സി.ടി. രവിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. രവിയെ കോൺ​ഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ച് ബിജെപി എംഎൽസിമാർ പിന്നീട് സുവർണ വിധാന സൗധയിൽ പ്രതിഷേധ പ്രകടനവും നടത്തി. രവിയെ മർദിച്ചെന്നും ഇത് കോൺ​ഗ്രസിന്റെ ​ഗുണ്ടാരീതിയാണെന്നും പ്രതിപക്ഷ നേതാവ് ആർ.ആശോക ആരോപിച്ചു.

അതിനിടെ, സി.ടി. രവിയുടെ ജന്മനാടായ ചിക്കമം​ഗളൂരുവിലെ വസതിയിലേക്ക് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. വീട്ടിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ ബാരിക്കേഡുകൾ വെച്ചാണ് പോലീസ് തടഞ്ഞത്. ബെം​ഗളൂരുവിലും ബെല​ഗാവിലും പ്രതിഷേധങ്ങൾ നടന്നു. ആരോപണം സി.ടി രവി നിഷേധിച്ചെങ്കിലും വിഷയത്തിൽ ഹെബ്ബാൾക്കർ ലജിസ്ലേറ്റീവ് കൗൺസിൽ ചെയർമാന് പരാതി നൽകിയിട്ടുണ്ട്.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *