ദക്ഷിണ കൊറിയയിൽ ലാൻഡിങിനിടെ വിമാനം തകർന്നു; 120 മരണം

  • world
  • December 29, 2024

സോൾ‌: ദക്ഷിണ കൊറിയയിൽ ലാൻഡിങിനിടെയുണ്ടായ വിമാനാപകടത്തിൽ 120 യാത്രക്കാർ മരിച്ചു. 181 യാത്രക്കാരുമായി തായ്‌ലൻഡിൽനിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സോളിൽനിന്ന് 290 കി.മീ. അകലെയുള്ള മുവാൻ വിമാനത്താവളത്തിൽ തകർന്നത്. ആറു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. അപകടം പക്ഷിയിടിച്ചെന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേരെ രക്ഷപ്പെടുത്തിയതായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എയർസ്ട്രിപ്പിലേക്കു താഴ്ന്ന വിമാനത്തിന്റെ ലാൻഡിങ് ഗിയർ പുറത്തുവന്നിരുന്നില്ല. വിമാനം മതിലിൽ ഇടിച്ച് തീപിടിക്കുകയും ചെയ്തു. തീ അണച്ചതായി അഗ്നിശമനസേനാ അധികൃതർ അറിയിച്ചു. ഒട്ടേറെ പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പ്രാദേശിക സമയം രാവിലെ 9.03നായിരുന്നു അപകടം. 15 വർഷം പഴക്കമുള്ള ബോയിങ് 737-800 ജെറ്റ് വിമാനമാണിതെന്ന് ദക്ഷിണ കൊറിയൻ ട്രാൻസ്പോർട് മന്ത്രാലയം വ്യക്തമാക്കി. അപകടത്തിൽ ജെജു എയർ ക്ഷമാപണം നടത്തിയിട്ടുണ്ട്.

ബാങ്കോക്കിൽനിന്ന് തിരിച്ചെത്തുകയായിരുന്ന വിമാനത്തിൽ തായ്‌ലൻഡ് സ്വദേശികളായ രണ്ടുപേരുണ്ടായിരുന്നു. തായ്‌ലൻഡിലെ സുവർണഭൂമി വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ജെജു എയറിന്റെ 7സി 2216 വിമാനത്തിന് എന്തെങ്കിലും തകരാർ ഉണ്ടായിരുന്നതായി റിപ്പോർട്ടില്ലെന്ന് തായ്‌ലൻഡിലെ വിമാനത്താവളങ്ങളുടെ ഡയറക്ടർ കെറാറ്റി കിജ്‌മാനാവത് സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയുടെ വ്യോമയാന ചരിത്രത്തിൽ ഏറ്റവുമധികംപേർ കൊല്ലപ്പെട്ട വിമാനപകടങ്ങളിലൊന്നാണിത്.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *